May 22, 2026

പിണറായി സർക്കാർ ഭരണ പ്രതിസന്ധി പരിഹരിക്കാൻ ഭരണകൂട കൊലപാതകം ആവർത്തിക്കുന്നു – ടി. യു.സി.ഐ

0
By ന്യൂസ് വയനാട് ബ്യൂറോ
മാവോയിസ്റ്റുകൾ ഒരാളെപോലും ആക്രമിച്ചതായോ അപായപ്പെടുത്തിയതായാ റിപ്പോർട്ടുകളൊന്നും നിലവില്ലാതിരുന്നിട്ടും ലഘുലേഖകളും പോസ്റ്റർ പ്രചരണങ്ങളും നടത്തുന്നു എന്ന കുറ്റം ചുമത്തി ഭീകരവിരുദ്ധ നിയമം ചാർത്തി സി.പി.എം. നേതൃത്വം  നൽകുന്ന സർക്കാർ നിരവധിയാളുകളെ ജയിലിലടക്കുകയോ കേന്ദ്ര സർക്കാരിന് അതിന് സഹായം ചെയ്ത് കൊടുക്കുകയോ ചെയ്യുന്നു.
അധികാരത്തിലേറി തീവ്ര ജന വിരുദ്ധ നയങ്ങൾ ബി.ജെ..പി. യേക്കാളും യു.ഡി.എഫ്.  നേക്കാളും വേഗത്തിൽ നടപ്പാക്കുന്നു.ഇതിനെതിരെ ഉണ്ടാവുന്ന   ജനരോഷം തടയാനും ഭരണ പ്രതിസന്ധി പരിഹരിക്കാനും രാഷ്ടീയ കൊലപാതകങ്ങൾ ക്കൊപ്പം ഭരണകൂട കൊലപാതകങ്ങളും പിണറായി സർക്കാർ ആവർത്തിക്കുന്നു.
സ്വപ്നയും ശങ്കരനും ബിനോയിയും ചേർന്ന് നയിക്കുന്ന സി.പി.എമ്മിൻ്റെ പ്രതിസന്ധി പരിഹരിക്കാൻ വാളാരംകുന്നിൽ ഒരു മനുഷ്യനെ മാവോയിസ്റ്റ് എന്ന പേരിൽ നടത്തിയിരിക്കുന്ന കൊലപാതകം നികൃഷ്ടവും ക്രൂരവുമാണ്. സർക്കാർ കൊലപാതക പരമ്പര ആവർത്തിക്കാതിരിക്കാൻ ജനാധിപത്യവാദികൾ മുന്നോട്ടുവരണം, ഈ പോലീസ് വേട്ടക്ക് നിർദ്ദേശം നൽകിയിരിക്കുന്നവരേയും കൊലപാതകികളെയും ശിക്ഷിക്കാൻ ആവശ്യമായ അന്വേഷണം ഉണ്ടാവണം. ഈ കൊലപാതകത്തെ ടി.യു.സി.ഐ.   സംസ്ഥാന കമ്മിറ്റി അപലപിക്കുന്നു,  പ്രതിഷേധിക്കുന്നു. സാം.പി.മാത്യു (പ്രസിഡൻ്റ്) ജയൻ കോനിക്കര (സെക്രട്ടറി) സംസ്ഥാന കമ്മിറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *