തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: 1.5 കോടി രൂപയുടെ റോഡുകള്‍ക്ക് ഭരണാനുമതി
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ മണ്ഡലത്തിലെ 1.5 കോടി രൂപയുടെ റോഡുകള്‍ക്ക് കൂടി ഭരണാനുമതി ലഭിച്ചു. കല്‍പ്പറ്റ നഗരസഭയിലെ മണിയങ്കോട് – പൊന്നട റോഡിന് 60 ലക്ഷം രൂപ, കോട്ടത്തറ പഞ്ചായത്തിലെ കരിംകുറ്റി – പാലൂക്കര റോഡിന് 13 ലക്ഷം രൂപ, മടക്കിമല – പാമ്പാടി റോഡിന് 10 ലക്ഷം രൂപ, മുട്ടില്‍ പഞ്ചായത്തിലെ പാക്കം – ആനക്കുന്ന് – കോളേരിവയല്‍ – തൃക്കൈപ്പറ്റ റോഡിന് 20 ലക്ഷം രൂപ, മണ്ടാട് സ്‌കൂള്‍ – താഴെ മാണ്ടാട് കനാല്‍ റോഡിന് 10 ലക്ഷം രൂപ, മേപ്പാടി പഞ്ചായത്തിലെ താഴെ 22 പാലത്തിനായി 22 ലക്ഷം രൂപ, കണിയാമ്പറ്റ പഞ്ചായത്തിലെ ആനക്കുഴിച്ചാല്‍ കോളനി റോഡിന് 15 ലക്ഷം രൂപ എന്നിങ്ങനെയാണ് റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡു പുനരുദ്ധാരണ പദ്ധതി പ്രകാരം കല്‍പ്പറ്റ മണ്ഡലത്തില്‍ 60 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഇതിനോടകം അനുമതി ലഭിച്ചിട്ടുണ്ട്. അതിന് പുറമേയാണ് 1.5 കോടി രൂപ കൂടി അനുവദിച്ചത്.



Leave a Reply