April 27, 2024

444 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായി :പട്ടയ വിതരണവും സ്മാര്‍ട്ട് വില്ലേജ് ഉദ്ഘാടനവും നാളെ

0

:

ജില്ലയില്‍ വിതരണത്തിന് തയ്യാറായ പട്ടയങ്ങളുടെ വിതരണോദ്ഘാടനവും പേര്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനവും ഇന്ന്  (നവംബര്‍ 4) ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലയില്‍ 444 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 330 ലാന്റ് ട്രൈബ്യൂണല്‍ പട്ടയങ്ങളും പുത്തുമല പുനരധിവാസത്തിലെ 49 ഭൂപതിവ് പട്ടയങ്ങളും 1964ലെ കേരള ഭൂപതിവ് ചട്ടപ്രകാരമുള്ള 6 പട്ടയങ്ങളും 24 മുനിസിപ്പല്‍ ഭൂപതിവ് പട്ടയങ്ങളും 35 നിക്ഷിപ്ത വനഭൂമി കൈവശ രേഖയുമാണ് വിതരണത്തിന് തയ്യാറായത്. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാതല പട്ടയ വിതരണോദ്ഘാടനത്തില്‍ 20 പട്ടയങ്ങള്‍ വിതരണം ചെയ്യും. ബാക്കി 424 പട്ടയങ്ങള്‍ മൂന്ന് താലൂക്കുകളിലായും വിതരണം ചെയ്യും. പേരിയ വില്ലേജ് ഓഫീസില്‍ നടക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന്റെ ഫലകം അനാച്ഛാദന ചടങ്ങ് ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിക്കും. തൊഴില്‍-എക്‌സൈസ് വകുപ്പു മന്ത്രി  ടി.പി. രാമകൃഷ്ണന്‍, എം.പി. രാഹുല്‍ ഗാന്ധി, എം.എല്‍.എ മാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *