May 17, 2024

ഗ്ലോബൽ കെ.എം.സി.സി. പേരാൽ ശാഖ കമ്മിറ്റി പ്രഖ്യാപന സമ്മേളനം നടത്തി

0
Img 20201105 Wa0149.jpg
പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുസ്ലീം ലീഗിൻ്റെ ശക്തി കേന്ദ്രമായ പേരാലിൽനിന്നും  വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കെ.എം.സി.സി. പ്രവർത്തകരെ  ഉൾപ്പെടുത്തി കമ്മിറ്റി  രൂപീകരിച്ച് പ്രവർത്തിക്കാൻ  പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സിയുടെയും ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും നിർദ്ധേശ പ്രകാരം ശാഖാ യൂത്ത് ലീഗ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തീരുമാനിച്ചു.    നാട്ടിലെ നേതാക്കക്കളും വിദേശ പ്രതിനിധികളും കൂടിയാലോജിച്ച്  കമ്മിറ്റിയെ കണ്ടെടത്തുകയും, സയ്യിദ് ശിഹാബുദ്ധീൻ   ഇമ്പിച്ചിക്കോയ തങ്ങൾ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ശിഹാബ് കടവണ്ടി അധ്യക്ഷനായ പരിപാടിയിൽ മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.മൊയ്ദു ഉദ്ഘാടനം ചെയ്തു. ദമ്മാം യൂണിവേഴ്സിറ്റി അധ്യാപകൻ അബൂട്ടി മാസ്റ്റർ  ശിവപുരം മുഖ്യ പ്രഭാഷണം നടത്തി.
 അലി റഹ്മാനി, സി കെ നിസാം, റസാഖ് അണക്കായി എൻ പി ഷംസുദ്ധീൻ, ആസ്യ ചേരാപുരം, സി കെ നവാസ്, ഷമീർ കാഞ്ഞായി, ഈന്തൻ ഹാരിസ് കെ എസ് ഇബ്രാഹിം, നിസാർ ചക്കര, ബഷീർ മക്ക, സമദ് പുതുശ്ശേരി, മുനീർ മുണ്ടക്കുറ്റി, സി കെ അബൂബക്കർ സി കെ മമ്മുട്ടി,  പി കെ ശംസുദ്ധീൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *