തദ്ദേശം: ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെ ജില്ലയിലും തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി. ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളിലെ 413 വാര്‍ഡുകളിലേക്കും മൂന്ന് നഗരസഭകളിലെ 99 ഡിവിഷനുകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിനുള്ള നോട്ടീസുകള്‍ ബന്ധപ്പെട്ട വരണാധികാരികള്‍ ഔദ്യോഗിക നോട്ടീസ് ബോര്‍ഡുകളില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെ പതിച്ചു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നോട്ടീസ് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള കലക്ടറേറ്റ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചു. ഉപവരണാധികാരി എ.ഡി.എം കെ. അജീഷ് പങ്കെടുത്തു. രാവിലെ 11 മുതല്‍ വിവിധ വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ഓഫീസുകളില്‍ പത്രികകള്‍ സ്വീകരിച്ചു തുടങ്ങി.



Leave a Reply