ജില്ലയില്‍ 848 പോളിംഗ് സ്റ്റേഷനുകള്‍:ഏറ്റവും കൂടുതല്‍ സമ്മതിദായകർ മാനന്തവാടി നഗരസഭ ഒന്നാം ബൂത്താണ്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 512 വാര്‍ഡുകള്‍ക്കായി 848 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കും. ഗ്രാമപഞ്ചായത്തില്‍ 749 ഉം നഗരസഭയില്‍ 99 ഉം പോളിങ് സ്റ്റേഷനുകളുമാണ് ഉണ്ടാകുക. കല്‍പ്പറ്റ നഗരസഭ – 28, മാനന്തവാടി നഗരസഭ – 36, സുല്‍ത്താന്‍ ബത്തേരി നഗരസഭ – 35 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകള്‍. ഗ്രാമപഞ്ചായത്തുകളിലെ പോളിങ് സ്റ്റേഷന്‍ വിവരങ്ങള്‍ ഇപ്രകാരമാണ്.
ഗ്രാമപഞ്ചായത്ത്, പോളിങ് സ്റ്റേഷനുകള്‍ യഥാക്രമം – വെളളമുണ്ട- 43, തിരുനെല്ലി – 34, തൊണ്ടര്‍നാട് – 25, എടവക- 34, തവിഞ്ഞാല്‍ – 41, നൂല്‍പ്പുഴ – 31, നെന്‍മേനി -46, അമ്പലവയല്‍ -40, മീനങ്ങാടി -35, വെങ്ങപ്പള്ളി -13, വൈത്തിരി – 17, പൊഴുതന – 21, തരിയോട് -13, മേപ്പാടി -41, മൂപ്പൈനാട് – 32, കോട്ടത്തറ – 26 , മുട്ടില്‍ – 34, പടിഞ്ഞാറത്തറ- 25, പനമരം – 46, കണിയാമ്പറ്റ- 36, പൂതാടി – 44, പുല്‍പ്പള്ളി -38, മുളളന്‍കൊല്ലി – 34.
ഏറ്റവും കൂടുതല്‍ സമ്മതിദായകരുളള പോളിങ് സ്റ്റേഷന്‍ മാനന്തവാടി നഗരസഭ ഡിവിഷന്‍ 26 ലെ ഒന്നാം നമ്പര്‍ ബൂത്താണ്. 1466 വോട്ടര്‍മാരാണ് ഇവിടെ വോട്ടവകാശം വിനിയോഗിക്കാന്‍ എത്തുക. 168 വോട്ടര്‍മാരുളള നൂല്‍പ്പുഴ പഞ്ചായത്തിലെ വാര്‍ഡ് 12 ലെ രണ്ടാം നമ്പര്‍ ബൂത്താണ് ഏറ്റവും കുറഞ്ഞ വോട്ടര്‍മാരുളള പോളിങ് സ്റ്റേഷന്‍. വെളളമുണ്ട പഞ്ചായത്തിലെ വാര്‍ഡ് – 3, നൂല്‍പ്പുഴ പഞ്ചായത്തിലെ വാര്‍ഡ് 12, പുല്‍പ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 15 എന്നിവിടങ്ങളില്‍ മൂന്ന് പോളിങ് സ്റ്റേഷനുകള്‍ വീതമുണ്ട്. ജില്ലയിലാകെ 6,19,793 വോട്ടര്‍മാരാണ് ഇത്തവണ വിവിധ പോളിങ് സ്റ്റേഷനുകളിലേക്കായി എത്തുക.



Leave a Reply