April 20, 2024

സീനിയോരിറ്റി നഷ്ടമായവർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാൻ അവസരം.

0


1998 നവംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്ക്   ഫെബ്രുവരി 2021 വരെ രജിസ്ട്രേഷന്‍  പുതുക്കാം. ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു മുഖേന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം  രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍  സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും, നിശ്ചിത സമയം കഴിഞ്ഞ് പുനര്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കും ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും നേരിട്ടും രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരമുണ്ട്.  എന്നാല്‍ കൊവിഡ്-19 പ്രത്യേക സാഹചര്യം പരിഗണിച്ച് 2021 ജനുവരി മുതല്‍ മാത്രമേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരായി  രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരമുളളൂ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *