September 26, 2023

ജാലകങ്ങൾക്കപ്പുറം ട്വിന്നിംഗ് പ്രോഗ്രാം ശ്രദ്ധേയമായി

0
IMG-20201114-WA0028.jpg
.

മാനന്തവാടി: ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് ശിശുദിനത്തിൽ ജാലകങ്ങൾക്കപ്പുറം എന്ന പേരിൽ 
സംസ്ഥാന വ്യാപകമായി സമഗ്രശിക്ഷാ കേരള നടത്തുന്ന ട്വിന്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ച് മാനന്തവാടി ബി.ആർ.സിയും കോട്ടയം ജില്ലയിലെ രാമപുരം ബി.ആർ.സിയും മാതൃകയായി.
സാമൂഹിക സാംസ്കാരിക പ്രാദേശിക വിനിമയം സാധ്യമാക്കുന്ന പരിപാടികൾ ജനുവരി വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. 
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ ഓൺലൈൻ സാധ്യതകൾ ഗുണകരമായി ഉപയോഗിച്ച് കൊണ്ടാണ് കുട്ടികൾ ആശയങ്ങളും കഴിവുകളും പരസ്പരം അകലെ നിന്നാണെങ്കിലും കൈമാറ്റം ചെയ്യുന്നത്. 
വീടുകളിൽ കഴിയുന്ന ഭിന്നശേഷി കുട്ടികളുടെ മാനസിക സംഘർഷം കുറക്കുക, സർഗ്ഗാത്മക കലാ നൈപുണികൾ അവതരിപ്പിക്കുക,
രക്ഷിതാക്കൾ തമ്മിലുള്ള സൗഹൃദാന്തരീക്ഷം വളർത്തുക, അനുഭവങ്ങൾ തൊഴിൽ സാധ്യതകൾ തുടങ്ങിയവ പരസ്പരം പങ്കിടുക, 
വിവിധ ഏജൻസികൾ നൽകുന്ന സഹായ സംവിധാനങ്ങളെക്കുറിച്ചുള്ള ആശയ വിനിമയം സാധ്യമാക്കുക, ആരോഗ്യ മന:ശാസ്ത വിദ്യാഭ്യാസ
വിദഗ്ദരുമായി സംവദിക്കാനുള്ള അവസരം സംജാതമാക്കുക,
എന്നിവയാണ് ജാലകൾങ്ങൾക്കപ്പുറം ലക്ഷ്യം വെക്കുന്നത്.
പ്രോഗ്രാമിൽ മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദലി.കെ.എ അധ്യക്ഷത വഹിച്ചു. 
സമഗ്ര ശിക്ഷ സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.വൈ ഷൂജ (shooja)ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.കെ 
ജില്ലാ പ്രോഗ്രാം ഓഫീസർ ഒ.പ്രമോദ്, മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അലീമ.എം, രാമപുരം ഉപജില്ലാ വിദ്യാദ്യാസ ഓഫീസർ രമാദേവി.എൻ, റെജിൻ ജോർജ് (ഡയറ്റ് കോട്ടയം)
ടി.ആർ ഷീജ (ഡയറ്റ് വയനാട്) 
എന്നിവർ ആശംസകൾ അർപ്പിച്ചു. 
നാൽപതോളം കുട്ടികൾക്കൊപ്പം
രക്ഷിതാക്കളും സ്പെഷൽ എഡ്യുക്കേറ്റർമാർ, ക്ലസ്റ്റർ കോർഡിനേറ്റർമാർ അധ്യാപകർ എന്നിവരും പങ്കെടുത്ത പരിപാടിയുടെ
ക്രോഡീകരണം രാമപുരം ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ 
ജി.അശോക് നടത്തി. 
ട്രയ്നർമാരായ പ്രിയ ജോസഫ് സ്വാഗതവും കെ.അനൂപ്.കുമാർ നന്ദിയും അർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *