May 6, 2024

ബാങ്ക് ആക്രമണക്കേസിൽ ഒരാൾ കസ്റ്റഡിയിൽ: റെയ്ഡിൽ ലഘുലേഖകൾ പിടിച്ചെടുത്തു.

0
Img 20201116 Wa0267.jpg
മീനങ്ങാടി:
 2002ലെ പനമരം ബാങ്ക് ആക്രമണക്കേസിൽ ഒരാൾ കസ്റ്റഡിയിൽ: റെയ്ഡിൽ ലഘുലേഖകൾ പിടിച്ചെടുത്തതായി സൂചന. 
 
 കണ്ണൂര്‍ സ്വദേശി രാജീവന്‍  എന്നയാളാണ് കസ്റ്റഡിയിലായത്. 2002 നവംബര്‍ 08 ന് പനമരം പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആയുധങ്ങളും, പെട്രോളും മറ്റുമായി അതിക്രമിച്ച് കയറുകയും, ഫയലുകള്‍ക്ക് തീയിടുകയും ചെയ്ത കേസിലെ  പ്രതിയാണ് രാജീവന്‍.രാജീവനെ പോലീസ് ചോദ്യം ചെയ്ത് വരുന്നു. 
. 2002-ൽ കമ്പളക്കാട് പോലീസ് 186/02 
 നമ്പര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് രാജീവന്‍. ഇയാള്‍ക്ക് നിരോധിത സംഘടനകളുമായുള്ള ബന്ധവും പോലീസ് പരിശോധിക്കുന്നുണ്ട്. പോരാട്ടം പ്രവര്‍ത്തക മീനങ്ങാടി സ്വദേശിനി തങ്കമ്മയുടെ ഭര്‍ത്താവാണ്
 നക്‌സല്‍ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത 
കണ്ണൂര്‍ പൂക്കാട് സ്വദേശി പി.കെ രാജീവന്റെ ഭാര്യാ ഗൃഹത്തില്‍ പോലീസ് പരിശോധന നടത്തി.  ഇയാളുടെ ഭാര്യയും പോരാട്ടം സംഘടനയുടെ സംസ്ഥാന സമിതി അംഗവുമായ തങ്കമ്മയുടെ മീനങ്ങാടി  പാതിരിപ്പാലം ആവയല്‍ കോളനിയിലെ വീട്ടിലാണ് മീനങ്ങാടി പോലീസ് പരിശോധന നടത്തിയത്. . ഇവിടെ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും പുസ്തങ്ങളും പിടികൂടിയതായി ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ന്യൂസ് വയനാടിനോട് പറഞ്ഞു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *