May 6, 2024

കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ വയനാട്ടിൽ തേനീച്ച കൃഷി

0
Img 20201116 Wa0274.jpg

സി. വി. ഷിബു



വായനാട്ടിൽ കാലാവസ്ഥ വ്യതിയാനം ഏറെ ബാധിക്കുന്നത് കാർഷിക മേഖലയെയാണ്. വരൾച്ചയും വെള്ളപ്പൊക്കവും വരുത്തുന്ന നാശങ്ങളെക്കാൾ കൂടുതൽ കൃഷിയെ ബാധിക്കുന്ന ഒന്നാണ് വായനാട്ടിലെ ജീവ ജാലങ്ങളുടെ നാശം. വയനാട്ടിലെ ജീവ ജാലങ്ങളുടെ നാശത്തിൽ കാർഷിക മേഖല തകർന്നടിഞ്ഞുകൊണ്ട് ഇരിക്കുകയാണ്. കുറുക്കനും, പരുന്തും  ചേരയും എല്ലാം ഇല്ലാതായപ്പോൾ വായനാട്ടിൽ എലികളുടെയും കാട്ടുപന്നികളുടെയും ആക്രമണം രൂക്ഷമായി. വയനാട്ടിൽ സുലഭമായി ഉണ്ടായിരുന്ന ചിത്ര ശലഭങ്ങളും, പൂമ്പാറ്റയും, തേനീച്ചയുമെല്ലാം എണ്ണത്തിൽ വളരെ കുറഞ്ഞു വരികയാണ്. വയനാട്ടിൽ കൃഷി ചെയുന്ന 90 ശതമാനത്തോളം ചെടികളുടെയും പരാഗണം നടത്തുന്നത് ഇത്തരം ശലഭങ്ങളും തേനീച്ചകളുമാണ്. ഇവയുടെ നാശം കാർഷിക മേഖലയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് വയനാട്ടിലെ 10 നീർത്തടങ്ങളിൽ   തേനിച്ച കൃഷി വ്യാപിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിക്ക് നബാർഡ് തുടക്കം കുറിച്ചിരിക്കുന്നത്. തേനീച്ച എന്നും കൃഷിക്കാരന്റെ ആത്മസുഹൃത്താണ്. തേനീച്ച വളർത്തൽ വ്യാവസായിക പ്രാധാന്യമുള്ള ഒരു കൃഷിയാണ്. തേൻ, മെഴുക്, പൂമ്പൊടി എന്നിവയ്ക്കുവേണ്ടിയാണ് കർഷകർ തേനീച്ചകളെ വളർത്തിയിരുന്നത്. എന്നാൽ കാർഷിക വിളകളുടെ പരാഗണത്തിനായി തേനീച്ചകളെ വളർത്തുന്നതിനുള്ള സാഹചര്യം സംജാതമായിരിക്കുകയാണ്. കൃഷിയിലെ ഉത്പ്പാദനക്കുറവ് മറികടക്കാനുള്ള ഉത്തമ പരിഹാരമാണ്  തേനീച്ച വളർത്തൽ.

വായനാട്ടിലെ പ്രധാന കാർഷിക വിളയായ കാപ്പി കൃഷിയിൽ തേനീച്ചകളെക്കൂടി വളർത്തിയാൽ 80 ശതമാനത്തോളം വിളവ് വർദ്ധിപ്പിക്കുവാൻ സാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കാപ്പി കൃഷിക്ക് പുറമെ ഏലം, മാവ്, കശുമാവ്, പച്ചക്കറി വിളകൾ, സപ്പോട്ട ഉൾപ്പെടെയുള്ള പഴ വർഗ്ഗങ്ങൾ തുടങ്ങി ഒട്ടനവധി വിളകളുടെ ഉയർന്ന ഉൽപ്പാദനത്തിന് തേനീച്ച വളർത്തൽ സഹായകരമാകും. പരാഗണത്തിലൂടെ കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുന്നതോടൊപ്പം തേൻ ഉത്പാദനത്തിലൂടെ അധിക വരുമാനം നേടുന്നതിനും സാധിക്കും. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ  തേൻ ഒരു ദിവ്യ ഔഷധം കൂടിയാണിത്‌. പ്രമേഹരോഗികള്ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേൻ. വൈറ്റമിന്‍ ബിസികെ എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്ധിപ്പിക്കും.  കുട്ടികൾക്ക് പാൽ കൊടുക്കുമ്പോൾ പഞ്ചസാരക്കു പകരം തേൻ ചേർത്ത് കൊടുത്താൽ ബുദ്ധിവികാസത്തിനും ഉദരസംബന്ധമായ രോഗങ്ങള്ക്കും നല്ലതാണ്.   തേൻ രക്തത്തെ ശുദ്ധീകരിക്കുകയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും.  തേൻ പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ എന്നിവയെ ശരീരത്തില്‍ ക്രമീകരിച്ചു നിർത്തും. സമ്പൂർണ്ണ ആഹാരമായ തേൻ  രോഗങ്ങൾ വരാതെ കാത്തു സൂക്ഷിക്കുന്നുതേനിൽനിന്നും ധാരാളം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ സാധിക്കുംതേൻ നെല്ലിക്കകാന്താരി തേൻവെളുത്തുള്ളി തേൻമഞ്ഞൾ തേൻകിരിയാത്ത് തേൻബ്രഹ്മി തേൻകുരുമുളക് തേൻഇഞ്ചി തേൻ തുടങ്ങി ഔഷധ മൂല്യമുള്ള ധാരാളം തേൻ ഉൽപ്പന്നങ്ങൾ വളരെ എളുപ്പത്തിൽ നിർമ്മിക്കുവാൻ സാധിക്കും.

 

 

വിയര്പ്പൊഴുക്കാതെ വരുമാനം നേടാൻ  സഹായിക്കുന്ന തേനീച്ച വളർത്തൽ  വീട്ടമ്മ മാർക്കുംയുവജനങ്ങൾക്കും മികച്ച വരുമാന മാർഗ്ഗമായി മാറ്റം.  വളരെ കുറഞ്ഞ മുതൽ മുടക്കിൽ മികച്ച വരുമാനം ഉണ്ടാക്കാൻ  സാധിക്കുന്ന സംരംഭമാണ്  തേനീച്ച വളര്ത്തല്‍.  ഇതിനെ കാർഷിക വൃത്തിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തങ്ങൾക്കാണ് നബാർഡ് തുടക്കം കുറിച്ചിരിക്കുന്നത്.

 

ആദ്യഘട്ടത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ മട്ടിലയം, പോർലോം നീർത്തട പ്രദേശങ്ങളിൽ നടപ്പിലാക്കി വരുന്ന നബാർഡ് കെ എഫ് ഡബ്ല്യൂ സോയിൽ പ്രൊജക്ടിന്റെ ഭാഗമായി 100 കർഷകർക്ക് തേനീച്ച പെട്ടികൾ വിതരണം ചെയ്തു. ഓരോ കർഷകനും 05 തേനീച്ച പെട്ടികൾ വീതമാണ് വിതരണം ചെയ്തത്. തേനീച്ച പെട്ടികൾ വിതരണം ചെയ്യുന്നതിന് മുന്നോടിയായി കർഷകർക്ക് വിദഗ്‌ധ പരിശീലനം നൽകി. പരിശീലനത്തിന് ഇടുക്കി ഹൈറേഞ്ച്  ബീകീപ്പിങ് യൂണിറ്റ് മാനേജിങ് ഡയറക്ടർ വി.കെ. രാജു നേതൃത്വം നൽകി. തേനീച്ച പെട്ടികളുടെ വിതരണ ഉദ്ഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ .ഫാ.പോൾ കൂട്ടാല നിർവ്വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ .ഫാ. ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ., നീർത്തട കമ്മിറ്റി ഭാരവാഹികളായ പി. വെള്ളൻ, കെ.പി.ശിവൻ, ബെന്നി. എൻ. എസ്, വി.ടി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *