May 22, 2026

ഓണ്‍ലൈന്‍ ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ബോധവല്‍കരണ  ക്ലാസ്സ് നടത്തി
ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രം ഭിന്നശേഷിയുളള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ഓണ്‍ലൈന്‍ ബോധവല്‍കരണ  ക്ലാസ്സ്  സംഘടിപ്പിച്ചു.  ഭിന്നശേഷിയുളള കുട്ടികള്‍ക്കുളള വിവിധ പദ്ധതികള്‍, സ്‌കീമുകള്‍, സേവനങ്ങള്‍ തുടങ്ങിയവയെ കുറിച്ചും അവ നേടിയെടുക്കേണ്ടതിനുളള നടപടിക്രമങ്ങളെ സംബന്ധിച്ചും പരിശീലകന്‍ വി. രാജേഷ്. ക്ലാസെടുത്തു. പനമരം ചൈല്‍ഡ് ഡവലപ്പ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ ലളിത ക്ലാസ് ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത്   ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുഭാഷിണി അദ്ധ്യക്ഷത വഹിച്ചു.  ചൈല്‍ഡ്‌ലൈന്‍   കോ-ഓഡിനേറ്റര്‍ എ.സി ദാവൂദ്, ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ജിഷ. കെ. പോള്‍, ടി എ ലക്ഷ്മണ്‍, അനീഷ്, ജയ ടീച്ചര്‍, ലില്ലി തോമസ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *