April 25, 2024

ജില്ലാ പഞ്ചായത്ത്: മുസ്‌ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

0
1605531172799.jpg

കല്‍പ്പറ്റ: വയനാട്   ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്ന മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കല്‍പ്പറ്റ ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലീഗ് പ്രസിഡണ്ട് പി.പി.എ കരീം, ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, മണ്ഡലം ലീഗ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, ജന.സെക്രട്ടറി ടി ഹംസ, എം.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡണ്ട് പി.പി ഷൈജല്‍ സംബന്ധിച്ചു.
എം മുഹമ്മദ് ബഷീര്‍ (പടിഞ്ഞാറത്തറ), പി.കെ അസ്മത്ത് (വെള്ളമുണ്ട), സി കൃഷ്ണന്‍ (മേപ്പാടി), കെ.ബി നസീമ (കണിയാമ്പറ്റ), മുഫീദ തസ്‌നി (പനമരം) എന്നിവരാണ് ജനവിധി തേടുന്നത്.

എം മുഹമ്മദ് ബഷീര്‍
മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിയും, ജില്ലാ പഞ്ചായത്ത് മുന്‍ വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാനുമാണ്. നിലവില്‍ പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാനാണ്. പടിഞ്ഞാറത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ടായിരുന്നു.

പി.കെ അസ്മത്ത്
മുസ്‌ലിംലീഗ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡണ്ടും, പനമരം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്നു.

കെ.ബി നസീമ
നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. വനിതാലീഗ് ജില്ലാ കമ്മിറ്റിയംഗം, വനിതാലീഗ് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടായിരുന്നു.

മുഫീദ തസ്‌നി
എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡണ്ട്, ഹരിത വയനാട് ജില്ലാ പ്രസിഡണ്ട്, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. എം.എ, എംഫില്‍ ബിരുദധാരിയും, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുമാണ്.

സി കൃഷ്ണന്‍
മേപ്പാടി കൈരൡകോളനി നിവാസിയായ കൃഷ്ണന്‍ തച്ചനാടന്‍ മൂപ്പന്‍ സമുദായ സംഘടന വയനാട് ജില്ലാ പ്രസിഡണ്ടും, വംശീയ പാരമ്പര്യ വൈദ്യ അസോസിയേഷന്‍ ജില്ലാ ജന.സെക്രട്ടറിയുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *