October 4, 2023

ചിൽഡ്രൻസ് ഡേ ചലഞ്ചിൻ്റെ ഭാഗമായി ‘പുത്തനുടുപ്പും പുസ്തകവും’

0
facebook_1605541504452_6734129154291965726.jpg
   സ്റ്റുഡൻറ് പോലീസ് കേഡറ്റ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ചിൽഡ്രൻസ് ഡേ ചലഞ്ചിൻ്റെ ഭാഗമായി ആവിഷ്കരിച്ച 'പുത്തനുടുപ്പും പുസ്തകവും' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ വി രജി കുമാർ അധ്യക്ഷത വഹിച്ചു. മീനങ്ങാടി എസ്.എച്ച്.ഒ കെ.കെ.  അബ്ദുൽ ഷെരീഫ് ,ജില്ലാ എ.ഡി.എൻ.ഒ   എം.സി സോമൻ,പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, സലിൻ പാല, റജീന ബക്കർ, ടി.മഹേഷ് കുമാർ, പി.എം അതുല്യ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി നിർഭയ കണിയാമ്പറ്റ, പഴശ്ശി ബാലമന്ദിരം തോണിച്ചാൽ, ടി.കെ.എം ഓർഫനേജ് പന്തിപ്പൊയിൽ, സെൻറ് റോസല്ലോ സ് സ്പീച്ച് ആൻറ് ഹിയറിംഗ് പൂമല,പ്രേരണ സ്പെഷ്യൽ സ്കൂൾ പുളിയാർ മല എന്നി സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ, കായികോപകരണങ്ങൾ, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *