March 29, 2024

മായം ചേർന്ന മറുനാടൻ പാൽ വിറ്റഴിക്കപ്പെടുന്നതിനെതിരെ ക്ഷീരകർഷക പ്രതിഷേധ കൂട്ടായ്മ

0
Img 20201116 Wa0402.jpg
മാനന്തവാടി : 
മായം ചേർന്ന മറുനാടൻ പാൽ വിറ്റഴിക്കപ്പെടുന്നതിനെതിരെ മാനന്തവാടി ക്ഷീര സംഘത്തിൻ്റെ നേത്യത്വത്തിൽ ക്ഷീര കർഷകരുടെയും, ജീവനക്കാരുടെയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാനന്തവാടി ക്ഷീര സംഘം പ്രസിഡണ്ട് പി.ടി ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. മറുനാടൻ പാൽ ധാരാളമായി വിറ്റഴിക്കപ്പെടുന്നത് കേരളത്തിലെ ക്ഷീര കർഷകരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും, ക്ഷീര കർഷകർക്ക് താങ്ങാവുന്ന തരത്തിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പാൽ വിറ്റഴിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ പ്രേത്സാഹനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ചടങ്ങിൽ സംഘം ഡയറക്ടർ .ഗിരിജ എം.കെ അദ്ധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ്  വ്യാപാരി വ്യവസായ ഏകോപന സമിതി നേതാവ് മഹേഷ്, കർഷക സംഘം ജില്ലാ കമ്മറ്റി അംഗംകെ.എം വർക്കി മാസ്റ്റർ, മിൽമ വയനാട് പി &ഐ സൂപ്പർ വൈസർ  ഷിജോ മാത്യു എന്നിവർ സംസാരിച്ചു.
ക്ഷീരകർഷക പ്രതിനിധി  ബിശ്വ പ്രകാശ് സ്വാഗതവും  ബിജു അമ്പിത്തറ നന്ദിയും പറഞ്ഞു. മാനന്തവാടി ക്ഷീരസംഘം സെക്രട്ടറി  മഞ്ജുഷ . എം. എസ്, ജീവനക്കാർ എന്നിവർ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *