May 5, 2024

പേൾ 2020: – കെ സി വൈ എം മാനന്തവാടി രൂപത ഓൺലൈൻ കലാമത്സരം സംഘടിപ്പിച്ചു.

0
Img 20201117 Wa0183.jpg
യുവജനതയുടെ സർഗ്ഗാത്മക കഴിവുകൾ ഉണർത്തിക്കൊണ്ട് കെ സി വൈ എം മാനന്തവാടി രൂപത പേൾ 2020 കലമത്സരം നടത്തപ്പെട്ടു. നവംബർ 14,15,തിയതികളിൽ ഓൺലൈനായി നടത്തപ്പെട്ട മത്സരങ്ങളുടെ രൂപത തല ഉദ്ഘാടനം 
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാർഡ് ലഭിച്ച കെഞ്ചിര സിനിമയിലെ നായിക കുമാരി വിനുഷ രവി നിർവ്വഹിച്ചു. മാനന്തവാടി രൂപതയിലെ 13 മേഖലകളിലായി നടത്തപ്പെട്ട മത്സരത്തിൽ യുവജനങ്ങൾ അവരുടെ കഴിവുകളെ മാറ്റുരച്ചു. ഓൺലൈൻ പരിമിധികൾ മറികടന്ന് രൂപതയിലെ  യുവജനങ്ങൾ ഒത്തുചേരുകയും അവരുടെ കഴിവുകൾ കോർത്തിണക്കുകമാണ്   പേൾ 2020യുടെ വേദിയിലെന്ന്  അദ്ധ്യക്ഷപ്രസംഗത്തിൽ കെ.സി.വൈ.എം. രൂപത പ്രസിഡന്റ് 
. ബിബിൻ ചെമ്പക്കര പറയുകയുണ്ടായി.കെ സി വൈ എം മാനന്തവാടി രൂപത  ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറയ്‌ക്കാത്തോട്ടത്തിൽ ആമുഖ പ്രഭാഷണം നടത്തി.റേഡിയോ മറ്റൊലി ഡയറക്ടറും,കെ സി വൈ എം ദ്വാരക മേഖല ഡയറക്ടറുമായ ഫാ.ബിജോ കറുകപ്പള്ളിയും,കെ സി വൈ എം മുൻ സെക്രട്ടറി ജെസ്റ്റിൻ ചെഞ്ചട്ടയിലും ആശംസകൾ അറിയിച്ച് സംസാരിച്ചു. കെ.സി.വൈ.എം. മാനന്തവാടി രൂപത ആനിമേറ്റർ സി.സാലി CMC , ജനറൽ സെക്രട്ടറി റോസ് മേരി തേറുകാട്ടിൽ, സെക്രട്ടറിമാരായ .ജിയോ മച്ചുക്കുഴിയിൽ,മേബിൾ പുള്ളോലിക്കൽ ,ട്രഷറർ .ടിബിൻ പാറയ്ക്കൽ ,കോഡിനേറ്റർ . ഡെറിൻ കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *