ആസ്റ്റർ വയനാടിൽ നൂതന അപസ്മാര ചികിത്സാ കേന്ദ്രം ആരംഭിച്ചു

മേപ്പാടി: വയനാട് ഉൾപ്പെടെയുള്ള അനുബന്ധ പ്രദേശങ്ങളിലെ രോഗികൾക്കാശ്വാസമായി ആസ്റ്റർ വയനാട് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കോഴിക്കോട് ആസ്റ്റർ മിംസിലെ ന്യൂറോ സയൻസസിന്റെ സഹകരണത്തോടെ നൂതന പരിശോധനാ സംവിധാനങ്ങളടങ്ങിയ അപസ്മാര ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
അപസ്മാര ക്ലിനിക്, ഇഇജി, വീഡിയോ ഇഇജി, എപിലെപ്സി മോണിറ്ററിങ്, എപിലെപ്സി പ്രോട്ടോകോൾ പ്രകാരമുള്ള തലച്ചോറിന്റെ എം ആർ ഐ സ്കാനിംഗ്, വാഗസ് നർവ് സ്റ്റിമുലേഷൻ, അപസ്മാര ശാസ്ത്രക്രിയ, കീറ്റോജനിക് ഡയറ്റ് എന്നിവ അടങ്ങുന്ന ന്യൂറോളജി ലബോറട്ടറിയും ഇതോടൊപ്പം സജീകരിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ ആദ്യത്തെ സമഗ്രമായ അപസ്മാര ചികിത്സാ കേന്ദ്രത്തിന് നേതൃത്വം നൽകുന്നത് കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ. സച്ചിൻ സുരേഷ് ബാബുവാണ്.
ആസ്റ്റർ എപിലെപ്സി സെന്ററിന്റെ ഉത്ഘാടനം ബഹു. വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക നിർവ്വഹിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റീ ശ്രീ. യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, എപിലെപ്സി സ്പെഷ്യലിസ്റ് ഡോ. സച്ചിൻ സുരേഷ് ബാബു, എജിഎം ശ്രീ. സൂപ്പി കല്ലങ്കോടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 04936 287001 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്



Leave a Reply