June 15, 2026

വയനാട് ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് : 116 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (17.11.20) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 116 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേരുടെ സമ്പര്‍ക്കവിവരം  ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8908 ആയി. 7924 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 61 മരണം. നിലവില്‍ 923 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 540 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി സ്വദേശികളായ 12 പേര്‍, കല്‍പ്പറ്റ, മേപ്പാടി 10 പേര്‍ വീതം, നെന്മേനി, പൊഴുതന 8 പേര്‍ വീതം, വൈത്തിരി 7 പേര്‍, കണിയാമ്പറ്റ 6 പേര്‍, മുട്ടില്‍ 4 പേര്‍, അമ്പലവയല്‍, എടവക, പനമരം, പുല്‍പ്പള്ളി, ബത്തേരി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 3 പേര്‍ വീതം, മീനങ്ങാടി, മുപ്പൈനാട്, നൂല്‍പ്പുഴ, പൂതാടി സ്വദേശികളായ  ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഹൈദരാബാദില്‍ നിന്ന് വന്ന ഒരു മാനന്തവാടി സ്വദേശി, രണ്ട് പനമരം സ്വദേശികള്‍,  കര്‍ണാടകയില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി, ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

116 പേര്‍ക്ക് രോഗമുക്തി
കണിയാമ്പറ്റ സ്വദേശികളായ 10 പേര്‍, മാനന്തവാടി 6 പേര്‍, നെന്മേനി, എടവക, മേപ്പാടി 4 പേര്‍ വീതം, ബത്തേരി, മുട്ടില്‍, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി 3 പേര്‍ വീതം, പൊഴുതന, വെള്ളമുണ്ട, അമ്പലവയല്‍ 2 പേര്‍ വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍, തരിയോട്, കോട്ടത്തറ, മൂപ്പൈനാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരും രണ്ട് കര്‍ണാടക സ്വദേശികളും രണ്ടു തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 60 പേരുമാണ് രോഗമുക്തി നേടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *