June 15, 2026

വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ നിൽപ്പുസത്യഗ്രഹം നടത്തി

0
IMG-20201118-WA0131.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :സിവിൽ സ്റ്റേഷന്  മുന്നിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ നിൽപ്പുസത്യഗ്രഹം നടത്തി.
കാസർഗോഡ് ജില്ലയിലെ കൊട്ടഞ്ചേരി മലയിലെ കരിങ്കൽ ഖനനാനുമതി റദ്ദാക്കുക , അതിരപ്പള്ളിക്കടുത്ത ആനക്കയം പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തി വരുന്ന പ്രക്ഷോഭങ്ങൾക്ക് പിൻതുണ നൽകിക്കൊണ്ടാണ് വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകർ  കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ നിൽപ്പുസത്യഗ്രഹം നടത്തിയത്. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എം. ബാദുഷ പരിപാടി ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *