കപ്പലിലെ ജോലിയിൽ നിന്ന് അവധിക്ക് വന്ന യുവാവ് ഒറ്റ മണിക്കൂർ കൊണ്ട് രാജ്യത്ത് പ്രശസ്തനായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
സി.വി. ഷിബു.
കൽപ്പറ്റ:
: കോവിഡ് പ്രതിസന്ധിയിൽ കപ്പലിലെ ജോലിയിൽ നിന്ന്   അവധിക്ക് വന്ന  യുവാവ്  ഒറ്റ മണിക്കൂർ കൊണ്ട് രാജ്യത്ത് പ്രശസ്തനായി.  
ഇന്ത്യാ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡില്‍  ഇടംനേടി  വയനാട് സ്വദേശിയായ  അഖില്‍രാജാണ് അപൂർവ്വമായ ഈ നേട്ടത്തിന് അർഹനായത്. 
ഒരു മണിക്കൂറിനുള്ളില്‍ 25 ലോകോത്തര കാര്‍ ബ്രാന്‍ഡുകളുടെ കലാപരമായി  ലോഗോകള്‍ ഇലയില്‍ ഡിസൈൻ ചെയ്താണ്    മാനന്തവാടി പാണ്ടിക്കടവ് സ്വദേശി കൃഷ്ണകൃപയിൽ   അഖില്‍രാജ്  
ഇന്ത്യാ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്സിൽ  ഇടം  നേടിയത് . 
. ബ്രിട്ടനിലെ  ആഡംബര കപ്പലിൽ  റസ്റ്റോറന്റ്   ജീവനക്കാരനായ അഖില്‍ രാജ്  അവധിക്ക് നാട്ടില്‍ വന്നതിനിടയില്‍ കോവിഡ് വ്യാപനം  കാരണം മടക്കയാത്ര മുടങ്ങി.ജനുവരിയിൽ മാത്രമേ ഇനി രാജ്യാന്തരതലത്തിൽ കപ്പൽ സർവീസ് ആരംഭിക്കുകയുള്ളൂ.
വിരസത അകറ്റാനാണ് 
  മുഖചിത്രങ്ങളും മറ്റും ഇലയില്‍  നിർമ്മിക്കാൻ   ശ്രമിച്ചത്. ആദ്യം പ്ലാവിലയിൽ ആയിരുന്നു തുടക്കം .പിന്നീട് ആലിലയിലേക്ക് മാറി.
ഈ  ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വരുമാനവും വന്നുതുടങ്ങി. വേൾഡ് ട്രാവലർ ബോയ് എന്ന ഇൻസ്റ്റഗ്രാം പേജ് വഴി ചിത്രം വിൽപനയും തുടങ്ങി .ഓരോ ചിത്രത്തിനും ശരാശരി 1000 രൂപ ലഭിക്കുമായിരുന്നു.  ഇതുവരെ അങ്ങനെ 25 ചിത്രങ്ങൾ വിറ്റു.  150ലധികം ഇലച്ചിത്രങ്ങൾ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്. www.kerala.shopping എന്ന ഷോപ്പിംഗ് സർവീസ് പോർട്ടൽ വഴിയും  ഇപ്പോൾ  ചിത്രങ്ങൾ വില്പനയ്ക്ക് വെച്ചിട്ടുണ്ട്.
 നിലവില്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ് അഖില്‍ രാജ് . ഈ കൊറോണ കാലത്ത് തന്നെ അഖിൽ രാജിന്റെ   വിവാഹവും കഴിഞ്ഞു. അബിതയാണ് ഭാര്യ . ഇരുവരും തമ്മിലുള്ള കല്യാണത്തിന്റെ  പിറ്റേന്നാണ്  വിവാഹസമ്മാനമായി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അഭിനന്ദന സർട്ടിഫിക്കറ്റ് എത്തിയത്. 
AdAd Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *