സർവ്വീസ് സംഘടനകളുടെ നേത്യത്വത്തിൽ നിലപാടറിയിക്കൽ സമരം നടത്തി.

.കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് അനുകൂല സർവ്വീസ് സംഘടനകളുടെ നേത്യത്വത്തിൽ മാനന്തവാടി താലൂക്ക് ഓഫീസിന് മുൻപിൽ പ്രതിഷേധ ജ്വാല തെളിയിക്കുകയും ഓഫീസുകളിൽ വിശദീകരണ യോഗങ്ങൾ നടത്തുകയും ചെയ്തു.സംസ്ഥാന ജീവനക്കാരുടെ അവകാശ നിഷേധങ്ങൾക്കെതിരെ ശബ്ദിക്കാതെ നവംബർ 26 ന് ഒരു വിഭാഗം നടത്തുന്ന പണിമുടക്കിൽ പങ്കെടുക്കില്ല എന്ന നിലപാടറിയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.പ്രതിഷേധ പരിപാടി യു.ടി.ഇ.എഫ്. ജില്ലാ കൺവീനർ വി.സി.സത്യൻ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി. അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ,കെ.ജി.ഒ.യു താലൂക്ക് പ്രസിഡണ്ട് എൻ.പി. ബാലകൃഷ്ണൻ ,ഫ്രാൻസിസ് ഇ.ജെ. ,സെറ്റോ താലൂക്ക് ചെയർമാൻ സി.ജി. ഷിബു ,എം.ജി. അനിൽ കുമാർ, സിനീഷ് ജോസഫ് ,അബ്ദുൾ ഗഫൂർ പി. ,ശരത് ശശിധരൻ എന്നിവർ നേത്വത്വം നൽകി.



Leave a Reply