April 27, 2024

കേരള കർണാടക – അതിർത്തിയിൽ ഗ്യഹനാഥനെ ആന ചവിട്ടി കൊന്നു: മൂന്ന് വീടുകൾ തകർത്തു.

0
Img 20201119 Wa0305.jpg
  കൽപ്പറ്റ: 

കേരള കർണാടക –  അതിർത്തി ബാവലിക്കടുത്ത്  മച്ചുരിൽ ഒരാളെ കാട്ടാന ചവിട്ടി കൊന്നു. മൂന്ന് വീടുകൾ കാട്ടാന ആക്രമിച്ചു. വീട്ടമ്മക്ക് ഗുരുതര പരിക്ക് .  ഇന്ന് രാവിലെ പുലർച്ചേ അഞ്ച് മണിയോട് കൂടി വീട് പരിസരത്ത് കൃഷി നശിപ്പിക്കുകയായിരുന്ന കാട്ടാനയെ ഓടിക്കുന്നതിനിടയിലാണ് കാട്ടാന ചീറിയടുത്ത് മച്ചൂർ നടികഗുണ്ടി ചിന്നപ്പയുടെ വീട് ആക്രമിക്കുകയായിരുന്നു . തുടർന്ന് വീടിൻ്റെ മുൻവശത്തെ അകത്ത് ഉണ്ടായിരുന്ന ചുമരിൻ്റെ ഇരുപതോളം കട്ട കുത്തി പൊളിച്ച് ചിന്നപ്പ ( 58 ) നെ കാട്ടാന വലിച്ച് മുറ്റത്തിട്ട് ചവിട്ടി കൊല്ലുകയായിരുന്നു. തുടർന്ന് ഭാര്യ അമ്മിണി ഓടി രക്ഷപെടുന്നതിനിടയിൽ വീഴുകയും ആന കൈക്ക് ചവിട്ടുകയായിരിന്നു .തുടർന്നാണ് സമീപത്തെ ശിവരാജൻ , യശോദ എന്നിവരുടെ വീടും കാട്ടാന തട്ടിയത് .തൽഷണം തന്നെ ചിന്നപ്പ മരിക്കുകയായിരുന്നു. അമ്മിണിയുടെ  ഇടത് കൈ ഒടിഞ്ഞ നിലയിലാണ്. അമ്മിണിയെ എച്ച് ഡി കോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ഒരാഴ്ച്ചയായി ഈ പ്രദേശത്ത് കാട്ടാന ഭീതി പരത്തുന്നുണ്ടെന്ന് നാട്ടുകാർ  പറഞ്ഞു  .പുൽപ്പള്ളി പെരികല്ലൂർ പുഴയുടെ അക്കരെയാണ് സംഭവം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *