ഡിഗ്രി – പി.ജി. കോഴ്സുകളിൽ സീറ്റ് ഒഴിവ്.
ഡിഗ്രി സീറ്റ് ഒഴിവ്
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള മീനങ്ങാടി മോഡല്‍ കോളജില്‍ ബി.എസ്.സി. ഇലക്ട്രോണിക്സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ കഷണിച്ചു. എസ്.ടി., എസ്.സി, ഒ.ബി.സി. കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യവും ഗ്രാന്റും ലഭിക്കും. ഫോണ്‍ 9747680868.
എം.കോം സീറ്റ് ഒഴിവ്
മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജില്‍ എം.കോം. ഫിനാന്‍സില്‍ എസ്.സി/എസ്.ടി. വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04935 245484, 8547005060



Leave a Reply