കന്നിവോട്ടിൽ സ്ഥാനാർത്ഥിയായി അനസ് റോസ്ന സ്റ്റെഫി നാട്ടിലും മാധ്യമങ്ങങ്ങളിലും താരം.

മുബീന നാസർ
കൽപ്പറ്റ: ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞെടുപ്പിൽ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരു യുവതി.
കന്നി വോട്ടിൽ തന്നെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അനസ് റോസ്ന സ്റ്റെഫിയാണ് ഈ താരം .പൊഴുതന ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലേക്ക് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായാണ് അനസ് മത്സരിക്കുന്നത് .ഇരുപത്തിമൂന്നാം വയസിൽ സ്ഥാനാർത്ഥിയായി തൻ്റെ ആദ്യവോട്ട് സ്വയം രേഖപ്പെടുത്തുകയാണ് അനസ് റോസ്ന സ്റ്റെഫി എന്ന പി.ജി. വിദ്യാർത്ഥിനി. പൊതുപ്രവർത്തകനായ അച്ഛനിൽ നിന്നുള്ള പ്രചോദനവും തെരഞ്ഞെടുപ്പിനുള്ള തൻ്റെ താൽപര്യവുമാണ് സ്റ്റെഫിയെ സ്ഥാനാർത്ഥിത്വത്തിലേക്ക് നയിച്ചത്.സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതി കോച്ചിoങ്ങി നുള്ള തയ്യാറെടുപ്പുകളോടൊപ്പo തന്നെ എൽ.ഡി.എഫ്.ലൂടെ വിജയം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റെഫി . നാട്ടുകാരിൽ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും സ്റ്റെഫി പറഞ്ഞു.



Leave a Reply