മുറവിളി കൂട്ടിയിട്ടും റോഡില്ല: വോട്ട് ബഹിഷ്ക്കരണവുമായി പാലമംഗലം കോളനി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
റസ്മിന റാഷിദ് 
മുട്ടിൽ:   പതിറ്റാണ്ടുകളായി കാത്തിരുന്നിട്ടും റോഡില്ല . വോട്ട് ബഹിഷ്ക്കരണവുമായി പാലമംഗലം  കോളനി നിവാസികൾ .മുട്ടിൽ  ഗ്രാമപഞ്ചായത്തിലെ
 പതിനാലാം വാർഡ്   പാലമംഗലം കോളനി നിവാസികളാണ് ഈ വർഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരണം നടത്തുന്നത്.
       മുട്ടിൽ കൂട്ടമംഗലം കൈവഴിയിലാണ് പാലമംഗലം കോളനി സ്ഥിതി ചെയ്യുന്നത്.കോളനിയിൽ ഏകദേശം എൺപത് വോട്ടർമാർ ഉണ്ട്.കൂടാതെ ഈ വർഷത്തെ കന്നിവോട്ടർമാരും ഇതിൽ പങ്കെടുക്കുന്നുണ്ട് .കോളനിയിൽ 30 സെൻ്റ് സ്ഥലത്ത് ഇരുപത്തൊൻപത് കുടുംബങ്ങൾ 18 വീടുകളിലായി താമസിച്ചു വരുന്നു.ഓരോ വീടുകളിലും ഉപകുടുംബങ്ങളായാണ് ഇവർ താമസിച്ചു പോരുന്നത് .ഇടതു വലതു മുന്നണികൾ മാറി മാറി ഭരിച്ചിട്ടും  റോഡ്, പാലം, അപ്റോച്ച് റോഡ്, കുടുംബങ്ങൾക്കാവശ്യമായ വീട് തുടങ്ങിയവ നിർമ്മിക്കാൻ പാർട്ടി നേതൃത്വത്തിന് കഴിഞിട്ടില്ല. കൂടാതെ, ഡിസംബർ മുതലുളള  മാസങ്ങളിൽ വേനൽക്കാലത്ത്  ഇവർ രൂക്ഷമായ കുടിവെള്ള പ്രശ്നവും അനുഭവിച്ച് വരുന്നു.എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് കോളനിയിലെ  കുടുംബങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ചെയ്തു കൊടുക്കാൻ ഇവർ ശ്രമിച്ചിട്ടില്ല. 
      തെരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് പാർട്ടി നേതാക്കൾ കോളനിയിലേക്ക് എത്താറുള്ളത്.പൊള്ളയായ വാഗ്ദാനങ്ങളിലൂടെ വോട്ടുകൾ പിടിച്ചെടുക്കുന്ന ഉന്നത പാർട്ടി നേത്യത്വത്തിൻ്റെ ഇത്തരം  വഞ്ചനകളെ രൂക്ഷമായി കുറ്റപ്പെടുത്തി കൊണ്ടാണ് കോളനിയിലെ കുടുംബങ്ങൾ വോട്ട് ബഹിഷ്കരണം എന്ന ആശയത്തിലേക്ക് എത്തിയത്.കോളനി നിവാസികൾക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് രേഖാ മൂലം ഉറപ്പ്  നൽകിയാൽ മാത്രമേ ഇവർ വോട്ടുചെയ്യാൻ  തയ്യാറാകൂ.
AdAd Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *