തെരഞ്ഞെടുപ്പ്: അവധി ദിവസങ്ങളിലും ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കലക്ട്രേറ്റുകളിലെ ഇലക്ഷന്‍ വിഭാഗം ഓഫീസുകള്‍, വരണാധികാരികളുടെ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകള്‍ എന്നിവ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അത്യാവശ്യ സന്ദര്‍ഭത്തിലല്ലാതെ അവധി അനുവദിക്കില്ല.
Leave a Reply