May 22, 2026

എസ്.എം സോഫ്റ്റ് കമ്പ്യൂട്ടേഴ്‌സ് മാനന്തവാടിയിലും പ്രവര്‍ത്തനമാരംഭിച്ചു

0
IMG-20201123-WA0264.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കമ്പ്യൂട്ടര്‍ രംഗത്തെ വയനാട്ടിലെ മൊത്ത വിതരണക്കാരായ എസ്.എം സോഫ്റ്റ് കമ്പ്യൂട്ടേഴ്‌സ് മാനന്തവാടിയിലും പ്രവര്‍ത്തനമാരംഭിച്ചു. മാനന്തവാടി  മൈസൂര്‍ റോഡില്‍ കടവത്ത് ബില്‍ഡിങ്ങില്‍ ആണ് പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഷോറൂമിന്റെ  ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട്  ജില്ലാ പ്രസിഡണ്ട് കെ.കെ. വാസുദേവന്‍ നിര്‍വഹിച്ചു. മാനന്തവാടി മര്‍ച്ചന്റ്‌സ്  അസോസിയേഷന്‍ പ്രസിഡന്റ് കെ .ഉസ്മാന്‍ ആദ്യവില്‍പ്പന ബോബന് നല്‍കി നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ പി.എം. സഹീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കമ്പ്യൂട്ടര്‍ ,ലാപ്‌ടോപ് ,  മൊബൈല്‍ ഫോണുകള്‍, സിസിടിവി , പ്രിന്റ്റുകള്‍  അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പനയുമായി 1998ലാണ് ബത്തേരിയില്‍ എസ് എം സോഫ്റ്റ്കമ്പ്യൂട്ടേഴ്‌സ്  പ്രവര്‍ത്തനം ആരംഭിച്ചത് . പിന്നീട് കല്‍പ്പറ്റയിലും ഷോറൂം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *