തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാതലത്തില്‍ മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് കണ്‍വീനറുമായാണ് മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചത്. പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍, കലക്ടറേറ്റിലെ ലോ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ കെ.പി, വയനാട് പ്രസ് ക്ലബ്ബ് സെക്രട്ടറി നിസാം കെ. അബ്ദുള്ള എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളിലും മാധ്യമ സംബന്ധമായ മറ്റുകാര്യങ്ങളിലും തീര്‍പ്പുകല്‍പ്പിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. മാധ്യമ മാര്‍ഗ നിര്‍ദ്ദേശ
ങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സമിതി നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ അതിന്മേല്‍ തുടര്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.
ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതിയുടെ തീരുമാനങ്ങളിന്മേലുള്ള അപ്പീല്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. ഡിസംബര്‍ 16 വരെയാണ് സമിതിയുടെ കാലാവധി.



Leave a Reply