April 25, 2024

യു ഡി എഫ് കല്‍പ്പറ്റ നഗരസഭ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

0
Img 20201124 Wa0316.jpg

തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായ വിധിയെഴുത്ത്: പി പി എ കരീം
കല്‍പ്പറ്റ: കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. പി പി എ കരീം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെയുള്ള വിധിയെഴുത്താവും ഇത്തവണത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും, സ്വജനപക്ഷപാതവും, കള്ളക്കടത്തും മുഖമുദ്രയാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. വിദ്യാസമ്പന്നരായ ലക്ഷക്കണക്കിന് യുവജനങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ പിന്‍വാതില്‍ നിയമനത്തിലൂടെ സി പി എം അനുഭാവികളെ മാത്രം തിരുകി കയറ്റുന്ന തിരക്കിലാണ് സംസ്ഥാന സര്‍ക്കാര്‍. കല്‍പ്പറ്റ നഗരസഭ യു ഡി എഫ് ഭരിക്കുന്ന കാലത്ത് നടത്തിയ വികസനപ്രവര്‍ത്തനങ്ങളല്ലാതെ ഒന്നും ചൂണ്ടിക്കാട്ടാന്‍ എല്‍ ഡി എഫിന് കഴിഞ്ഞിട്ടില്ല. റോഡ് റീടാര്‍ ചെയ്തും, പുനരുദ്ധാരണ പദ്ധതികളുമെല്ലാമാണ് വികസന പ്രവര്‍ത്തങ്ങളായി എല്‍ ഡി എഫ് ചൂണ്ടികാണിക്കുത്. സ്വന്തമായി ഒരു പദ്ധതി ആവിഷ്‌ക്കരിക്കാനോ, അത് യാഥാര്‍ത്ഥ്യമാക്കാനോ ഇടതുഭരണസമിതിക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുന്‍സിപ്പല്‍ യു ഡി എഫ് ചെയര്‍മാന്‍ എ പി ഹമീദ് അധ്യക്ഷനായിരുന്നു. വി എ മജീദ്, പി കെ അബൂബക്കര്‍, റസാഖ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, പി പി ഷൈജല്‍, സ്ഥാനാര്‍ത്ഥികളായ ഗിരീഷ് കല്‍പ്പറ്റ, ശോഭ അശോകന്‍, ഷബ്‌നാസ് തെന്നാനി, ശ്രീജ, കേയംതൊടി മുജീബ്, ആയിഷ പള്ളിയാലില്‍, ജ്യോതി, ഉണ്ണികൃഷ്ണന്‍, അബ്ദുള്ള, അഡ്വ. ടി ജെ ഐസക്, അഡ്വ. മുസ്തഫ, റെയ്ഹാനത്ത്, സി മൊയ്തീന്‍കുട്ടി, ശരീഫ ടീച്ചര്‍, കെ അജിത, സാജിത, റസീന ഇബ്രാഹിം, സി ജയപ്രസാദ്, ജെയ്‌ന ജോയി, പി വിനോദ്കുമാര്‍, പി കെ സുബാഷ്, രാജാറാണി, അഡ്വ. ജോഷി സിറിയക്, ഷെര്‍ളി ജോസ്, പി പി ആലി, ജമീല ലത്തീഫ്, കെ കെ രാജേന്ദ്രന്‍, സരോജിനി ഓടമ്പത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *