November 4, 2026

വയനാട്ടിൽ കോവിഡ് രോഗികളുടെ ആകെ എണ്ണം 10,000 കവിഞ്ഞു : ഇന്ന് 239 പേര്‍ക്ക് കൂടി കോവിഡ്

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (25.11.20) 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 233 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 6 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10001 ആയി. 8734 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 68 മരണം. നിലവില്‍ 1199 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 588 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
രോഗം സ്ഥിരീകരിച്ചവര്‍
കണിയാമ്പറ്റ, പൂതാടി സ്വദേശികളായ 21 പേര്‍ വീതം, മുട്ടില്‍, കല്‍പ്പറ്റ 19 പേര്‍ വീതം, പനമരം 17 പേര്‍, മുള്ളന്‍കൊല്ലി, നെന്മേനി 13 പേര്‍ വീതം, മീനങ്ങാടി, മൂപ്പൈനാട് 12 പേര്‍ വീതം, എടവക, മാനന്തവാടി 11 പേര്‍ വീതം, മേപ്പാടി 10 പേര്‍, പുല്‍പ്പള്ളി, ബത്തേരി, വൈത്തിരി 7 പേര്‍ വീതം,  തവിഞ്ഞാല്‍ 6 പേര്‍, പൊഴുതന 5 പേര്‍, തിരുനെല്ലി 4 പേര്‍, വെള്ളമുണ്ട, തൊണ്ടര്‍നാട്, തരിയോട്, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ 3 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ,  വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരു മാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
നവംബര്‍ 16ന് ഖത്തറില്‍ നിന്നും സൗദിയില്‍ നിന്നും  വന്ന 2 പൊഴുതന  സ്വദേശികള്‍, നവംബര്‍ ഒമ്പതിന് പനമരത്ത് വന്ന ബംഗാള്‍ സ്വദേശി, നവംബര്‍ 18ന്  പടിഞ്ഞാറത്തറ വന്ന തമിഴ്നാട് സ്വദേശി, നവംബര്‍ 24ന് തമിഴ്നാട്ടില്‍നിന്ന് വന്ന ബത്തേരി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന  കല്‍പ്പറ്റ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വന്നു രോഗബാധിതരായവര്‍
 
71  പേര്‍ക്ക്  രോഗമുക്തി
തരിയോട്   സ്വദേശികള്‍ 9 പേര്‍, കണിയാമ്പറ്റ  സ്വദേശികള്‍ 4 പേര്‍, മാനന്തവാടി, പുല്‍പള്ളി , പടിഞ്ഞാറത്തറ  3 പേര്‍  വീതം , നെന്മേനി  സ്വദേശികള്‍ 2, മുട്ടില്‍, നൂല്‍പ്പുഴ,മൂപ്പൈനാട്, തൊണ്ടര്‍നാട്, എടവക, വെള്ളമുണ്ട, മേപ്പാടി, കല്‍പ്പറ്റ, മീനങ്ങാടി, പൊഴുതന  സ്വദേശികളായ  ഓരോരുത്തരും  ഒരു  കണ്ണൂര്‍  സ്വദേശിയും  വീടുകളില്‍ ചികിത്സയിലുള്ള  36 പേരുമാണ്  രോഗമുക്തി  നേടിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *