പി.എസ്.സി: പരീക്ഷാ സമയക്രമത്തില്‍ മാറ്റം
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലയില്‍ ജനുവരിയില്‍ നടത്താനിരിക്കുന്ന പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. രാവിലെ 10.30 മുതല്‍ 12.15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒ.എം.ആര്‍ പരീക്ഷകള്‍ രാവിലെ 7.30 മുതല്‍ 9.15 വരെയും രാവിലെ 10.30 മുതല്‍ 1 മണി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവരണാത്മക പരീക്ഷകള്‍ രാവിലെ 7.30 മുതല്‍ 10 മണി വരെയുമാണ് നടത്തുക. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും അനുബന്ധ രേഖകളും സഹിതം പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം. ഫോണ്‍: 04936-202539.





Leave a Reply