August 9, 2026

സ്വയം തൊഴില്‍ പദ്ധതി; വായ്പ മേളയും പരാതി പരിഹാര ക്യാമ്പും നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി  പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങി   സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍. ഇതിന്റെ ഭാഗമായി  കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന വായ്പ പരിചയ മേളയും  പരാതി പരിഹാര ക്യാമ്പും നാളെ  (ജനുവരി 7 )് രാവിലെ 10 ന് കല്‍പ്പറ്റ ട്രിഡന്റ് ആര്‍ക്കൈഡില്‍ നടക്കും. ക്യാമ്പില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.എ നാസര്‍ പദ്ധതികളെ പരിചപ്പെടുത്തുകയും ഗുണഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും. കുടംബശ്രീ മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള പട്ടികജാതി പട്ടിക വര്‍ഗ്ഗ അയല്‍കൂട്ടങ്ങള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കും. 50 ലക്ഷം രൂപ വരെയുളള മള്‍ട്ടി പര്‍പ്പസ് വായ്പ, 4 ലക്ഷം രൂപ വരെയുളള ലഘു വ്യവസായ വായ്പ, ഭവന നിര്‍മ്മാണ വായ്പ,ഭവന പുനരുദ്ധാരണ വായപ തുടങ്ങിയ വായ്പ പദ്ധതികളാണ് നല്‍കുന്നത്.ഫോണ്‍. 04936 202869.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *