May 16, 2026

മടക്കിമല ഭൂമിയിൽ തന്നെ മെഡിക്കൽ കോളേജ് സ്ഥാപിക്കണം: ആക്ഷൻ കമ്മിറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
ഡി എം വിംസ് ഏറ്റെടുക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങിയ തീരുമാനം ഉചിതമായെന്ന് ജിനചന്ദ്രൻ സ്മാരക മെഡിക്കൽ കോളേജ് ആക്‌ഷൻ കമ്മറ്റി അറിയിച്ചു. 
മുൻവിധികൾ മാറ്റിവെച്ച് മടക്കിമലയിൽ ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ ഭൂമിയിൽ തന്നെ മെഡിക്കൽ കോളേജ് നിർമിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. യാതൊരുവിധ പാരിസ്ഥിതിക പ്രശ്നങ്ങളും ഇല്ലാത്ത 50 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളേജിനായി ട്രസ്റ്റ് നൽകിയിരുന്നത്. 
ശാസ്ത്രീയമായ ഒരു പഠനം പോലും നടത്താതെയാണ് ഈ ഭൂമി ഉപേക്ഷിച്ച് മറ്റൊരു ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങിയത്. 
ഇനി ഒരു ദിവസം പോലും വൈകാതെ മടക്കിമല ഭൂമിയിൽ കെട്ടിട നിർമാണം ആരംഭിക്കുമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെയർമാൻ സൂപ്പി പള്ളിയാൽ, ഒ.വി അപ്പച്ചൻ മോയിൻ കടവൻ , പി.ജിആനന്ദകുമാർ ഗഫൂർ വെണ്ണിയോട്, അഡ്വ.എം.സി.എ ജമാൽ, 
അഡ്വ: ഖാലിദ് രാജ, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *