May 16, 2026

സംസ്ഥാന സർക്കാർ ജീവനക്കാരോടുള്ള നീതി നിഷേധത്തിനെതിരെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി

0
IMG-20210108-WA0130.jpg
By ന്യൂസ് വയനാട് ബ്യൂറോ
. കുടിശ്ശികയായ നാല് ഗഡു
ക്ഷാമബത്ത അനുവദിക്കുക  ,ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക ,ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക ,ലീവ് സറണ്ടർ പുനസ്ഥാപിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി ബ്രാഞ്ചിന്റെ നേത്വത്വത്തിൽ താലൂക്ക് ഓഫീസ് ,മിനി സിവിൽ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ പ്രകടനവും ,പ്രതിഷേധ കൂട്ടായ്മയും നടത്തി .എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി.അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.ടി.ഷാജി ,സെക്രട്ടേറിയേറ്റംഗം എൻ.ജെ.ഷിബു, ജോയിന്റ് സെക്രട്ടറിമാരായ സി.ജി.ഷിബു ,എം.ജി. അനിൽ കുമാർ ,ബ്രാഞ്ച് സെട്ടേറി എം.എ. ബൈജു എന്നിവർ പ്രസംഗിച്ചു. ശരത്ത് ശശിധരൻ ,ശിവൻ പുതുശ്ശേരി ,സജീവൻ എൻ.കെ .,ജയേഷ് പി.,മുരളി  വി. എന്നിവർ നേത്വത്വം നല്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *