April 24, 2024

കര്‍ഷക പ്രക്ഷോപത്തെ അവഗണിച്ചാല്‍ മോദി സര്‍ക്കാര്‍ അടിപതറുമെന്ന് കെ.ജെ.ദേവസ്യ

0
01.jpg

കല്‍പ്പറ്റ: സമാനതകളില്ലാത്ത ഉജ്ജ്വല കര്‍ഷകസമരങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ ശക്തായാര്‍ജിച്ച് കൊണ്ടിരിക്കുന്നത്.ഇതിന് കാരണം കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ജന വിരുദ്ധ നിയമങ്ങളാണl.കര്‍ഷകരില്ലെങ്കില്‍ ജീവസ്സുറ്റ ഭാരത മില്ല. ഒരു പറ്റം കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ കര്‍ഷകരെയും പൊതുവിതരണ മേഘലകളയും ക്രമേണ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാര്‍ ക്രമേണ ഇല്ലാതാകും. ഇപ്പോള്‍ തന്നെ ഡല്‍ഹി സമര കൂട്ടായ്മയില്‍ 50-ഓളം പേര്‍ രക്തസാക്ഷികളായി തീര്‍ന്നു. ഇതല്ലേം കണ്ടില്ല എന്ന് നടിക്കാതെ സര്‍ക്കാര്‍ തെററ് തിരുത്തുക തന്നെ വേണം. കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ ചേഞ്ചിന് മുമ്പില്‍ പ്രതിഷേധ ജ്വാല സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പി.എസ്.ജോര്‍ജ് അധ്യക്ഷനായിരുന്നു.കെ.കെ.ബേബി, എബി പൂക്കൊമ്പില്‍, ടോമി ഇലവുങ്കല്‍ ,സി.പി.ലൂക്കോസ്, കുര്യന്‍ ജോസഫ്, സെബാസ്റ്റ്യന്‍ ചാമക്കാല, ഐ.സി.ചാക്കോ, ഡെന്നി ആര്യപള്ളി, റെജി ഓലി കരോട്ട്, ടി.ഡി.മാത്യൂ, കെ പി .ഷീജ, ജോസ് തോമസ്, കെ.വി.കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *