September 19, 2026

സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

0
By ന്യൂസ് വയനാട് ബ്യൂറോ
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റിയിലെ വനിത സംവരണ സീറ്റുകളിലേയ്ക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി ചേലൂർ വാർഡിലെ മോളി അക്കാംന്തിരി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി പട്ടാണിക്കൂപ്പ് വാർഡിലെ ജിസ്റ മുനീർ, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി പാളക്കൊല്ലി വാർഡിലെ മഞ്ജു ഷാജി എന്നിവരെ തിരഞ്ഞെടുത്തു. 
ഗ്രാമപഞ്ചായത്തിലെ മറ്റ് സ്റ്റാൻ്റിംഗ് കമ്മിറ്റി സീറ്റുകളിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 11ന് നടക്കും. നാമനിർദേശം ലഭിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് നടക്കാതിരുന്ന വനിതാ സംവരണമായ ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും അന്നേ ദിവസം നടക്കുമെന്ന് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് വരണാധികാരി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *