July 16, 2026

വാർത്തക്കെതിരെ പരാതിയുമായി മാനന്തവാടി നഗരസഭ കൗൺസിലർ ബാബു പുളിക്കലും

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: മാനന്തവാടി നഗരസഭ നാലാം ഡിവിഷനിൽ നിന്നും യു.ഡി.എഫ്  പാനലിൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലറാണ്. ആ നിലയ്ക്ക് ഇന്നലെ  7.1.2021 ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ തെരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ താൻ യു.ഡി.എഫിന് അനുകൂലമായും, കൃത്യമായും വോട്ട് ചെയ്യുകയുണ്ടായി. തികച്ചും രഹസ്യ സ്വഭാവത്തോടെ രഹസ്യ ബാലറ്റിൻ പ്രകാരമാണ്. വോട്ടെടുപ്പ് നടന്നത്. എന്നാൽ തന്റെ വോട്ട് അസാധുവാണ് എന്നു പറഞ്ഞ് 7.1.2021 ന് ത'ന്നെ അപകീർത്തിപ്പെടുത്തുന്ന വിധം തെറ്റായ വാർത്ത പ്രചരിപ്പിക്കുകയുണ്ടായി. എന്നാൽ തികച്ചും രഹസ്യ സ്വഭാവമുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് മറ്റാർക്കും അറിയാനാകില്ല. എന്നതിനാൽ ഈ വാർത്ത നൽകിയത് എന്നെ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുത്താനും, എന്റെ വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും കളങ്കം വരുത്തി എന്ന അപകീർത്തിപ്പെടുത്തുന്നതിനുമാണ് ഇപ്രകാരം ചെയ്തിട്ടുള്ളത് . ആയതിൽ  വേണ്ട നിയമ നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട്   ഉന്നതതല ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതായി കൗൺസിലർ ബാബു പുളിക്കൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *