April 19, 2024

അഴിമതിരഹിത ഭരണം നന്മയുടെ വിപ്ലവം സൃഷ്ടിക്കും: മാർ ജോസ് പൊരുന്നേടം.

0
Img 20210109 Wa0256.jpg
മാനന്തവാടി:
മാനന്തവാടി രൂപതാംഗങ്ങളായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സംഗമം കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ദ്വാരക സെഡോം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസ്തുത സംഗമം മാർ. ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. അഴിമതി രഹിത ഭരണം നൻമയുടെ വിപ്ലവം സൃഷ്ടിക്കുമെന്നും സാധാരണ മനുഷ്യരുടെ ഉന്നമനത്തിനും സുഖജീവിതത്തിനും സഹായകമായി വർത്തിക്കുന്ന സർക്കാരിൻ്റെ ആദ്യ ഘടകമാണ് ത്രിതല പഞ്ചായത്ത് അംഗങ്ങളെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് വ്യക്തമാക്കി. 
വയനാടിൻ്റെ വികസനത്തിന് നാന്ദി കുറിക്കാൻ വയനാട് മെഡിക്കൽ കോളേജ്, വന്യമൃഗശല്യത്തിൽ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നതിനുള്ള സത്വര നടപടികൾ, റോഡുകളുടെ വികസനവും പണി പൂർത്തിയാക്കലും വേഗത്തിൽ ആക്കണമെന്നും അതിനായി ജനപ്രതി നിധികൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ തൻ്റെ അനുഗ്രഹ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിസന്ധികൾ നേരിടുന്ന സമുദായമായി മാറികൊണ്ടിരിക്കുന്ന ക്രൈസ്തവ സമുദായത്തെ ധ്രുവീകരണത്തിൻ്റെ വഴികളിൽ നിന്ന് വികസനത്തിൻ്റെ – കൂട്ടായ്മയുടെ – ശാക്തീകരണത്തിൻ്റെ പാതയിലൂടെ മുന്നോട്ട് നയിക്കാൻ കത്തോലിക്ക കോൺഗ്രസിന് കഴിയണമെന്നും അതിനായി കരുത്താർജ്ജിക്കണമെന്നും ലോകം മുഴുവനുമുള്ള സമുദായ അംഗങ്ങളെ കോർത്തിണക്കുന്ന പദ്ധതികൾക്ക് പരിശ്രമങ്ങൾക്കും കരുത്തായി കരുതലായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉണ്ടാകണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം ആഹ്വാനം ചെയ്തു.
രൂപത ഡയറക്ടർ ഫാ. ആൻ്റോ മമ്പള്ളി അഭിസംബോധന പ്രസംഗം നടത്തി. രൂപത പ്രസിഡണ്ട് ഡോ. കെ. പി. സാജു അധ്യക്ഷത വഹിച്ചു. രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ പാലംപറമ്പിൽ, അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, റവ. ഫാ. പോൾ വാഴപ്പിള്ളി, വർക്കി നിരപ്പേൽ, സൈമൺ ആനപ്പാറ, ജനപ്രതിനിധികളായ റോയി നമ്പുടാകം, സിനോ പാറക്കാല, ബീന ജോസ് കരിമാംകുന്നേൽ എന്നിവർ പ്രസംഗിക്കുകയും ജോർജുകുട്ടി വിലങ്ങപ്പാറ, ജെയിംസ് മറ്റത്തിൽ, ജോസ് കുറുമ്പാലക്കാട്ട്, തോമസ് ആര്യമണ്ണിൽ, ലൗലി ഇല്ലിക്കൽ, ജോയി പുളിക്കൽ, മോളി കരിമ്പനാക്കുഴി എന്നിവർ നേതൃത്വം നൽകുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *