October 10, 2026

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നിര്‍മിച്ച് നല്‍കിയ പുത്തുമല ദുരന്തബാധിതര്‍ക്ക് മദീനപാഷന്‍ ഓര്‍മവീടുകള്‍ കൈമാറി

0
IMG-20210109-WA0295.jpg
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: പുത്തുമല ദുരന്തത്തില്‍ കിടപ്പാടമടക്കമുള്ള സമ്പാധ്യങ്ങളെല്ലാം നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് മദീന പാഷന്‍ ഓര്‍മ്മ വീടുകള്‍ എന്ന പേരില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ദാനം മേപ്പാടിയില്‍ നടന്നു. പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വീടുകളുടെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വഹിച്ചു. കോട്ടത്തറ വയലില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ മേപ്പാടി മഹല്ല് സെക്രട്ടറി അലി മാസ്റ്റര്‍, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ ഹൈദറലി ഫൈസി, ശമീര്‍ എന്നിവര്‍ക്കും ചൂരല്‍മലയില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ ചൂരല്‍മല മദ്‌റസ കമ്മിറ്റി സെക്രട്ടറി കരീം, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ ഷഫീഖ് മാസ്റ്റര്‍, സി.എ റിയാസ് എന്നിവര്‍ക്കും മൂസക്കോയ മുസ്‌ലിയാര്‍ കൈമാറി. വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ കരാറുകാരന്‍ സലീമിനുള്ള ഉപഹാരം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമിയും കൈമാറി. എസ്.കെ. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹിയുദ്ധീന്‍ കുട്ടി യമാനി അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൗക്കത്തലി മൗലവി വെള്ളമുണ്ട ആമുഖ പ്രഭാഷണം നടത്തി. എസ് മുഹമ്മദ് ദാരിമി, സ്വാഗതസംഘം ചെയര്‍മാന്‍ ടി ഹംസ, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ്, മേപ്പാടി മഹല്ല് പ്രസിഡന്റ് മുഹമ്മദ്കുട്ടി ഹാജി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍, മഹല്ല് ഖത്തീബ് അബൂബക്കര്‍ റഹ്മാനി സംസാരിച്ചു. മേപ്പാടി പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്‍ അസീസ്, നാസര്‍, ഹാരിസ്, സി.പി ഹാരിസ് ബാഖവി, എ.കെ സുലൈമാന്‍ മൗലവി, കെ മുഹമ്മദ് കുട്ടി ഹസനി, കെ.എ നാസര്‍ മൗലവിയും, മുജീബ് ഫൈസി, ഷംസുദ്ധീന്‍ റഹ്മാനി, ജഅഫര്‍ ഹൈത്തമി, ഖാസിം ദാരിമി പന്തിപ്പൊയില്‍, സാജിദ് മൗലവി, നൗഫല്‍ വാകേരി, അബ്ബാസ് വാഫി, മുഹമദ് ദാരിമി വാകേരി, ശാഹിദ് ഫൈസി, ഷാജഹാന്‍ വാഫി, ഷിഹാബ് വാഫി, സുഹൈല്‍ വാഫി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് വാഫി സ്വാഗതവും ഷിഹാബ് മാസ്റ്റര്‍ റിപ്പണ്‍ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *