July 16, 2026

കർഷക പ്രക്ഷോഭം: വയനാട്ടിൽ നിന്നും പോകുന്ന കർഷകർക്ക് യാത്രയയപ്പ് നൽകി.

0
karshaka-new.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ
കാർഷിക കരിനിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത്‌ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കുചേരനായി വയനാട്ടിൽ നിന്നും പോകുന്ന കർഷകർക്ക് യാത്രയയപ്പ്‌.  കർഷകസംഘം ജില്ലാ ട്രഷറർ ടി ബി സുരേഷ്‌ ന്റെ നേതൃത്വത്തിലാണ്‌ കർഷകവളണ്ടിയർമാർ ഡൽഹിയിലേക്ക്‌ തിരിക്കുന്നത്‌.
    കൽപ്പറ്റയിലെ കർഷക ഐക്യദാർഡ്യസത്യഗ്രഹ വേദിയിൽ വളണ്ടിയർമാരെ മാലയിട്ട്‌ സ്വീകരിച്ചു. തുടർന്ന്‌ ഉശിരൻ മുദ്രാവാക്യങ്ങളോടെ  വളണ്ടിയർമാരെ യാത്രയാക്കി.  11ന്‌ കണ്ണൂരിൽ നിന്നും ഡൽഹിയിലേക്ക്‌  പുറപ്പെടുന്ന കേരളത്തിൽനിന്നുള്ള മറ്റ്‌ കർഷകർക്കൊപ്പം സംഘം 14ന്‌ ഷാജഹാൻപൂർ സമരകേന്ദ്രത്തിൽ എത്തും.  ജില്ലയിൽ നിന്നുള്ള രണ്ടാം സംഘം 21ന്‌ യാത്രതിരിക്കും.  കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യതലസ്‌ഥാനത്ത്‌ ബദൽ പരേഡ്‌ നടത്തുമ്പോൾ നാടിനഭിമാനമായി വയനാട്ടിലെ കർഷകരും അണിനിരക്കും. യാത്രയയപ്പ്‌ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ ശശാങ്കൻ ഉദ്‌ഘാടനം ചെയ്‌തു. അമ്പിചിറയിൽ അധ്യക്ഷനായി. വളണ്ടിയർ ക്യാപ്‌റ്റൻ ടി ബി സുരേഷ്‌ സംസാരിച്ചു. ടി കെ ശ്രീജൻ സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *