പനമരം കൈതക്കൽ കൊയിലേരി റോഡ് ഗതാഗത യോഗ്യമാകുക : യു.ഡി.എഫ് തിരുനെല്ലി പഞ്ചായത്ത്‌ കമ്മിറ്റി


Ad
കാട്ടിക്കുളം :
കുറുവ ദ്വീപ്, തോൽപ്പെട്ടി തിരുനെല്ലി ഉൾപ്പടെ ഉള്ള വിനോദ സഞ്ചാര മേഖലകളിലേക്ക്  നിത്യേന എത്തുന്ന നൂറ് കണക്കിന് വിനോദ സഞ്ചാരികളെ നഷ്ടപെടാൻ ഈ റോഡ് നിർമാണം വൈകുന്നത് കാരണമാകുന്നു. പനമരം, മാനന്തവാടി, തിരുനെല്ലി പഞ്ചായത്തുകളെ  ഒരേ പോലെ ബന്ധിപ്പിക്കുന്ന പ്രധാന റോഡും, അതിർത്തി പ്രദേശത്തെ ജനങ്ങൾക്കും,തിരുനെല്ലി പഞ്ചായത്ത്‌നെയും ജില്ലാ ആസ്ഥാനത്തേക്ക്  എത്തിച്ചേരാൻ ഏറ്റവും എളുപ്പത്തിൽ  ഉള്ള ഈ റോഡ് നിർമാണം അനീ ശ്‌ചിത മായി നീണ്ടു പോകുന്നത് വ്യാപാര മേഖലക്കും , മറ്റു ഇതര മേഖലകൾക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ആയതിനാൽ റോഡ് നിർമാണം എത്രയും വേഗം പൂർത്തി കരിക്കണമെന്ന് മുൻ മന്ത്രി പി.കെ ജയലക്ഷ്മി ആവിശ്യപെട്ടു. എ.എം നിഷാന്ത് അധ്യക്ഷത  വഹിച്ചു. അഡ്വ :ശ്രീ കാന്ത് പട്ടയൻ, പി.വി.നാരായണ വാര്യർ, ഹാരിസ് ടീ.വി, കെ വി ഷിനോജ്, സതീശൻ പുളിമൂട് , കെ.ജി.രാമകൃഷ്ണൻ, സുശോപു, റഷീദ് തൃശ്ശിലേരി,  ഒ. പി.ഹസ്സൻ, ഷംസീർ അരണപ്പാറ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *