എല്ലാ പഞ്ചായത്തിലും സംയുക്ത കര്‍ഷക സമര സമിതികള്‍ രൂപീകരിക്കും.


Ad
കല്‍പ്പറ്റ: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ പഞ്ചായത്തിലും സംയുക്ത കര്‍ഷക സമര സമിതികള്‍ രൂപീകരിച്ച് ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തുമെന്ന് സംയുക്ത കര്‍ഷക സമര സമിതി. 15ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങളും 18ന് കര്‍ഷക വനിതകളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സത്യാഗ്രഹവും നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡല്‍ഹി സമരത്തില്‍ പങ്കെടുക്കുന്നതിന് 500 പേരുള്ള സംഘത്തില്‍ ജില്ലയില്‍ നിന്നുള്ള എട്ടു പേരുണ്ട്. 21ന് ജില്ലയില്‍ നിന്നുള്ള അടുത്ത സംഘം പുറപ്പെടും.
24ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിലും രാപ്പകല്‍ സമരത്തിലും വയനാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കും. റിപ്പബ്ലിക് ദിനത്തില്‍ നടക്കാനിരിക്കുന്ന കര്‍ഷകരുടെ പരേഡിന് എല്ലാ പിന്തുണയും നല്‍കി കൊണ്ട് എല്ലാ പഞ്ചായത്തിലും കാര്‍ഷിക ഉപകരണങ്ങളും കാര്‍ഷികോത്പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ച് കര്‍ഷക പരേഡ് സംഘടിപ്പിക്കും. കൂടാതെ സമരത്തിലേക്കുള്ള ഫണ്ട് വീടുകളും വ്യാപാര സ്ഥാപനങ്ങളും കയറി ശേഖരിക്കുമെന്നും അറിയിച്ചു. വില്ലേജ് കേന്ദ്രങ്ങളില്‍ എല്ലാ ദിവസവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തുമെന്നും ചെയര്‍മാന്‍ ഡോ. അമ്പി ചിറയില്‍, കണ്‍വീനര്‍ പി കെ സുരേഷ് എന്നിവര്‍ അറിയിച്ചു. രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാല്‍ തന്നെ ഈ സമരം വിജയിപ്പിക്കേണ്ടത് കര്‍ഷകരുടെ മാത്രമല്ല എല്ലാവരുടേതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *