July 16, 2026

പി.എസ്സ്.സി. കായികക്ഷമതാ പരീക്ഷ

0
By ന്യൂസ് വയനാട് ബ്യൂറോ


വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/17, 200/18, 204/18) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും ജനുവരി 19, 20, 21, 22, 23 തീയതികളില്‍ മാനന്തവാടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.  ജനുവരി 14 നകം അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. തസ്തികയുടെ എന്‍.സി.എ. ചുരുക്ക പട്ടികയിലും നേരിട്ടുള്ള നിയമനത്തിന്റെ ചുരുക്ക പട്ടികയിലും ഉള്‍പ്പെട്ട പൊതു ഉദ്യോഗാര്‍ത്തികള്‍ നേരിട്ടുള്ള നിയമനത്തിന് അപേക്ഷിച്ച ജില്ലയില്‍ നടക്കുന്ന കായിക ക്ഷമതാ പരീയ്ക്കാണ് ഹാജരാകേണ്ടതെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. പരീക്ഷയ്ക്ക് ഹാജരാകുന്നതിന് 24 മണിക്കൂറിനുള്ളില്‍ ഗവ.ആശുപത്രി, അംഗീകൃത സ്ഥാപനത്തില്‍ നിന്നും കോവിഡ് ടെസ്റ്റ് നടത്തണം.  ടെസ്റ്റ് നെഗറ്റീവായവരെ മാത്രമെ കായിക ക്ഷമതാ പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുകയുള്ളു.  ഫോണ്‍ 04936 202539.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *