April 28, 2026

മുഴുവൻ പ്രീ പ്രൈമറി ജീവനക്കാർക്കും അംഗീകാരം നൽകണം: കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ മാർച്ച് നടത്തി.

0
IMG-20210111-WA0173.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് ടോമി ജോസഫ് മാർച്ച്   ഉദ്ഘാടനം ചെയ്തു.
മുഴുവൻ പ്രീ പ്രൈമറി ജീവനക്കാർക്കും അംഗീകാരം നൽകി സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കുക, എല്ലാവർക്കും ഇൻ സർവ്വീസ് കോഴ്സ് നൽകുക, 60 വയസ്സ് കഴിഞ്ഞവർക്ക് സർവ്വീസ് പരിഗണിച്ച് ആനുകൂല്യങ്ങളും പെൻഷനും നൽകുക, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ഭക്ഷ്യക്കിറ്റുകൾ, സൗജന്യ പാഠപുസ്തകം, ഉച്ച ഭക്ഷണം, യൂണിഫോം എന്നിവ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് നടത്തിയത്.
പ്രൈമറി വിഭാഗം ജില്ലാ കോർഡിനേറ്റർ  കെ റഷീദ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് സെബാസ്റ്റ്യൻ പി ജെ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗിരിഷ് കുമാർ പി എസ്, ജില്ലാ സെക്രട്ടറി എം വി രാജൻ,
വൈത്തിരി ഉപജില്ല സെക്രട്ടറി ആൽഫ്രഡ് ഫ്രഡി, ട്രഷർ ശ്രീജേഷ് ബി നായർ, എൻ വി അജിത എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *