April 26, 2024

ബോയ്സ് ടൗണിലുള്ള സർക്കാർ ഭൂമിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി

0
1610453559713.jpg
ബോയ്സ് ടൗണിലുള്ള സർക്കാർ ഭൂമിയിൽ മെഡിക്കൽ കോളെജ് സ്ഥാപിക്കണമെന്ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നാല്വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിലെ ബോയ്സ്  ടൗണിൽ ശ്രിചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കിഴിൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ സർക്കാർ ഏറ്റെടുത്ത 75 ഏക്കറിൽ മെഡിക്കൽ കോളജ് സ്ഥാപിക്കണം.ആരോഗ്യ വകുപ്പിൻ്റെ കിഴിലുള്ള ഈ സ്ഥലം ആരാലും ശ്രദ്ധിക്കപ്പെടാനില്ലാതെ കാടുമുടി കിടക്കുകയാണ് ആരോഗ്യ വകുപ്പിന് കിഴിൽ തന്നെ മെഡിക്കൽ കോളെജ് നിർമ്മിക്കാനാവശ്യമായ ഭൂമി ഉള്ളപ്പേൾ മറ്റു സ്ഥലങ്ങൾ തേടിപ്പോകുന്നത് ദുരുദ്ദേശപരമാണ്. മെഡിക്കൽ കോളെജ് സ്ഥാപിക്കാനു നുള്ള അനശ്ചിതത്വം ഒഴിവാക്കി അനുകൂലമായഅടിയന്തിര നിലപാട് സ്വീകരിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും ഭരണ സമിതി അംഗങ്ങൾ അഭ്യർത്ഥിച്ചു.ബോയ്സ് ടൗണിൽ ബിൽഡിംഗ് പ്രവർത്തകൾ ഉടനടി തുടങ്ങണമെന്നും പ്രവർത്തി പൂർത്തിയാകുന്നത് വരെ താൽക്കാലികമായി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നതിന് എല്ലാ ഭൗതിക സാഹചര്യവും നിലനിൽക്കുകയാണ്.മെഡിക്കൽ കോളെജ് ആരംഭിച്ചാൽ പൂർണ്ണതോതിലുള്ള പ്രവർത്തനം ബോയ്സ് ടൗണിൻ്റെ സർക്കാർ ഭൂമിയിൽപ്രയോജനപ്പെടുത്താവുന്നതുമാണ്. സർക്കാർ ഭൂമിയിൽ മെഡിക്കൽ കോളെജ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകിയ കൂട്ടായ്മ രൂപികരിക്കുവാനും സർവ്വകക്ഷി യോഗം വിളിച്ചു കുട്ടി കർമ്മസമിതി രൂപികരിക്കുവാനും പഞ്ചായത്ത്മുൻകൈയ്യെടുക്കുമെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. 
വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ്, വൈസ് പ്രസിഡൻ്റ് എം ജി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസ് കൈനിക്കുന്നേൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലൈജി തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ ഖമറുന്നിസ,പി.എം ഇബ്രാഹിം, പി.എ.സുരേഷ് എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *