May 16, 2026

വയനാട് ജില്ലയില്‍ 207 പേര്‍ക്ക് കൂടി കോവിഡ് .110 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ

.205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (12.1.21) 207 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 110 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19064 ആയി. 16242 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 114 മരണം. നിലവില്‍ 2708 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2087 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
പൂതാടി സ്വദേശികള്‍ 27 പേര്‍, മാനന്തവാടി, ബത്തേരി 19 പേര്‍ വീതം, തവിഞ്ഞാല്‍,  കണിയാമ്പറ്റ 17 പേര്‍ വീതം, കല്‍പ്പറ്റ 16, മുട്ടില്‍ 12, വൈത്തിരി 10, മൂപ്പൈനാട്  9, തിരുനെല്ലി 7, പടിഞ്ഞാറത്തറ,  നെന്മേനി 6 പേര്‍ വീതം, എടവക, പൊഴുതന 5 പേര്‍ വീതം,  കോട്ടത്തറ, മേപ്പാടി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, വെള്ളമുണ്ട 4 പേര്‍ വീതം, അമ്പലവയല്‍, പനമരം, തരിയോട്, വെങ്ങപ്പള്ളി 2 പേര്‍ വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശിക്കും   ഹരിയാനയില്‍ നിന്ന് പനമരം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

 110 പേര്‍ക്ക് രോഗമുക്തി
സുല്‍ത്താന്‍ ബത്തേരി, പടിഞ്ഞാറത്തറ സ്വദേശികള്‍ 5 പേര്‍ വീതം, കല്‍പ്പറ്റ, നൂല്‍പ്പുഴ 3 പേര്‍ വീതം, തിരുനെല്ലി, നെന്മേനി, മേപ്പാടി 2 പേര്‍ വീതം, മൂപ്പൈനാട്, കണിയാമ്പറ്റ, പുല്‍പള്ളി, തൊണ്ടര്‍നാട്, മാനന്തവാടി, കോട്ടത്തറ, പൊഴുതന, മീനങ്ങാടി, വൈത്തിരി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 78 പേരുമാണ് രോഗമുക്തി നേടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *