
പൊഴുതന :കോയിലേരിക്കുന്ന് പണിയ കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. യുവാക്കളും ലഹരി ആസക്തിയും, ആയുഷ് പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തെ കുറിച്ച് ഡോ അരുൺ ബേബി ക്ലാസ്സെടുത്തു.യുവജന ദിനത്തോട് അനുബന്ധിച്ചു വിവിധ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു. കോളനിയിലെ മുതിർന്നവരായ വേലുവും,അമ്മിണിയും വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ട്രൈബൽ പ്രൊമോട്ടർ വേലായുധൻ നന്ദി രേഖപ്പെടുത്തി



Leave a Reply