May 16, 2026

വയനാട് ജില്ലയില്‍ 248 പേര്‍ക്ക് കൂടി കോവിഡ് .179 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (13.1.21) 248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19312 ആയി. 16421 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 117 മരണം. നിലവില്‍ 2774 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2101 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി സ്വദേശികള്‍ 27, ബത്തേരി, നൂല്‍പ്പുഴ 24 പേര്‍ വീതം, പനമരം 15, പടിഞ്ഞാറത്തറ 14, മാനന്തവാടി, മുട്ടില്‍ 13 പേര്‍ വീതം, എടവക, മീനങ്ങാടി, പൂതാടി, വെള്ളമുണ്ട 11 പേര്‍ വീതം, നെന്മേനി, തവിഞ്ഞാല്‍  9 പേര്‍ വീതം,
കല്‍പ്പറ്റ, പൊഴുതന 8 പേര്‍ വീതം, കണിയാമ്പറ്റ, പുല്‍പള്ളി, തൊണ്ടര്‍നാട് 
6 പേര്‍ വീതം,  അമ്പലവയല്‍, തരിയോട് 5 പേര്‍ വീതം, വൈത്തിരി 4, കോട്ടത്തറ, തിരുനെല്ലി, വെങ്ങപ്പള്ളി 2 പേര്‍ വീതം, മൂപ്പൈനാട് 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കൂടാതെ ഖത്തറില്‍ നിന്നും വന്ന ബത്തേരി സ്വദേശിക്കും  രോഗം സ്ഥിരീകരിച്ചു. 
*179 പേര്‍ക്ക് രോഗമുക്തി*
ബത്തേരി, പുല്‍പള്ളി സ്വദേശികള്‍ 8 പേര്‍ വീതം, അമ്പലവയല്‍, കണിയാമ്പറ്റ,പനമരം, പടിഞ്ഞാറത്തറ 3 പേര്‍ വീതം, തിരുനെല്ലി, തരിയോട്, വൈത്തിരി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍  2  പേര്‍ വീതം, നൂല്‍പ്പുഴ, മൂപ്പൈനാട്, കോട്ടത്തറ, വെള്ളമുണ്ട,മുട്ടില്‍, മാനന്തവാടി, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 134 പേരുമാണ് രോഗമുക്തി നേടിയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *