April 26, 2024

പാലിയേറ്റീവ് ദിനത്തില്‍ മാനന്തവാടിയിൽ രോഗീപരിചരണ സംഗമം സംഘടിപ്പിക്കും.

0
Img 20210113 Wa0248.jpg
.
മാനന്തവാടി;പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി ഈമാസം 15 ന് മാനന്തവാടി പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് ട്രൈസംഹാളില്‍ വെച്ച് പാലിയേറ്റീവ് രോഗിപരിചരണ സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ തന്നെ ആദ്യപാലിയേറ്റീവ് സൊസൈറ്റികളിലൊന്നായ മാനന്തവാടി സൊസൈറ്റി 70 ല്‍ പ്പരം കിടപ്പുരോഗികള്‍ക്കും 150-ഓളം ഒപി രോഗികള്‍ക്കും നിലവില്‍ ചികിത്സ നല്‍കി വരുന്നുണ്ട്.ഇതിന് പുറമെ കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും ഭക്ഷണക്കിറ്റും നിരവധി സാമൂഹ്യസേവനസന്നദ്ധരായ സംഘടനകളുടെ സഹായത്തോടെ നല്‍കുന്നുണ്ട്.കോവിഡ് പ്രതിസന്ധികാലത്ത് താങ്ങും തണലുമായി നിന്ന ആരോഗ്യപ്രവര്‍ത്തകരെയും ഈവര്‍ഷത്തെ പാലിയേറ്റീവ് ദിനത്തില്‍ ആദരിക്കും.രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികളായ ഡോ.സുകുമാരന്‍,ജോണ്‍മാസ്റ്റര്‍,കെ രാഘവന്‍,ഷാജികേദാരം എന്നിവര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *