August 10, 2026

മെട്രോ മാര്‍ട്ട് എം.എസ്.എം.ഇ അവാര്‍ഡ് മില്‍മയ്ക്ക് സമ്മാനിച്ചു

0
Milma.jpg
By ന്യൂസ് വയനാട് ബ്യൂറോ


തിരുവനന്തപുരം: മികച്ച ജനപ്രിയ ബ്രാന്‍ഡിനുള്ള മെട്രോ മാര്‍ട്ട് എം.എസ്.എം.ഇ അവാര്‍ഡ് മില്‍മയ്ക്ക് സമ്മാനിച്ചു. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി ശ്രീ. എം.എം. മണിയില്‍ നിന്നും മില്‍മയ്ക്ക് വേണ്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ.രാജീവ് സക്കറിയ പുരസ്കാരം ഏറ്റുവാങ്ങി.

തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് ശ്രീ.എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ശ്രീ.കെ.രാജു, ശ്രീ.രാമചന്ദ്രന്‍ കടന്നപ്പള്ളി, ശ്രീ. വി.കെ. പ്രശാന്ത് എം.എല്‍.എ., എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ ശ്രീ.മൃഗേന്ദ്ര ലാല്‍ ദാസ്, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ശ്രീ.സിജി നായര്‍ എന്നിവര്‍ സംബന്ധിച്ചു.

തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ എന്നിവയുമായി സഹകരിച്ചാണ് മെട്രോ മാര്‍ട്ട് ചടങ്ങ് സംഘടിപ്പിച്ചത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *