പ്രവാസി പെൻഷൻ വർദ്ധിപ്പിക്കണം: കേരള പ്രവാസി സംഘം


Ad
:
 
കൽപറ്റ: പ്രവാസി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. വിഎസ് അച്യുതാനന്ദൻ സർക്കാരാണ് പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തിയത്. അഞ്ഞൂറ് രൂപയായിരുന്നു കുറഞ്ഞ പെൻഷൻ തുക. പിണറായി സർക്കാർ ആദ്യബജറ്റിൽ തന്നെ രണ്ടായിരം രൂപയായി വർദ്ധിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവാസികൾ വലിയ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. തൊഴിൽ നഷ്ടപ്പെട്ട് ധാരാളം പേർ തിരിച്ചെത്തുകയാണ്. ജീവിത സായാഹ്നത്തിൽ പ്രവാസികൾക്ക് അത്താണിയായി ഈ പെൻഷൻ പദ്ധതി മാറേണ്ടതുണ്ട്. ആയതിനാൽ 2021ലെ ബജറ്റിൽ പ്രവാസി പെൻഷൻ അയ്യായിരം രൂപയായി വർദ്ധിപ്പിക്കണമെന്ന് പ്രവാസി സംഘം വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കേണ്ടതിന്റെ പ്രായപരിധിയും എടുത്ത് കളയണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ ടി അലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ നാണു, മുഹമ്മദ് സുനിത്ത്, അയൂബ് കടൽമാട്, സരുൺ മാണി തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *